എകരൂല്‍: കാട് കയറിയും മാലിന്യം നിറഞ്ഞും നീരൊഴുക്ക് നഷ്ടപ്പെട്ട പൂനൂര്‍ പുഴയുടെ ഉദ്ഭവസ്ഥാനമായ തലയാട് ചീടിക്കുഴി ഭാഗത്ത് നരിക്കുനി ബൈത്തുല്‍ ഇസ്സ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ ശുചീകരിച്ചു. പുഴയുടെ ഒഴുക്കിന് തടസ്സമുണ്ടാക്കുന്ന തരത്തില്‍ നിക്ഷേപിച്ച പ്ളാസ്റ്റിക് മാലിന്യങ്ങളും കാടുകളും നീക്കംചെയ്തു.കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും വിദ്യാര്‍ഥികളോടൊപ്പം ശുചീകരണപ്രവൃത്തിയില്‍ പങ്കാളികളായി. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന പ്രദേശത്ത് ജലവിതാനം നിലനിര്‍ത്താന്‍ തടയണകള്‍ നിര്‍മിച്ചും ശുചിത്വ ബോധവത്കരണ ക്ളാസ് നടത്തിയും വിദ്യാര്‍ഥികള്‍ മാതൃകയായി. പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ഉസ്മാന്‍, അജീന്ദ്രന്‍ കല്ലാച്ചികണ്ടി, ബീന മനോജ് ചീടിക്കുഴി, നന്ദന, ലബീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.