കോഴിക്കോട്: പുതുവത്സരത്തെ സുഖമമായി വരവേല്‍ക്കുന്നതിന് നഗരത്തില്‍ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ പൊലീസിന്‍െറ വിപുലമായ കര്‍മ പദ്ധതി. എ.ആര്‍ ക്യാമ്പിലേതുള്‍പ്പെടെ സിറ്റിയിലെ മൊത്തം പൊലീസ് ഉദ്യോഗസ്ഥരുടെയും സേവനം ഇതിനായി വിനിയോഗിക്കും. ബുധനാഴ്ച സിറ്റി പൊലീസ് കമീഷണറുടെ ചേംബറില്‍ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പുതുവത്സരം ആഘോഷിക്കുന്ന ബീച്ച്, ബാര്‍ ഹോട്ടലുകള്‍, ബിയര്‍ പാര്‍ലറുകള്‍, റിസോര്‍ട്ടുകള്‍, മറ്റു ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റ്/അപ്പാര്‍ട്മെന്‍റുകള്‍ എന്നിവിടങ്ങളില്‍ പൊലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ആഘോഷങ്ങള്‍ മതിയായ വെളിച്ചത്തോടു കൂടി മാത്രം നടത്താനും പരിസരവാസികള്‍ക്ക് അലോസരമാവാത്ത വിധം മിതമായ ശബ്ദത്തില്‍ നടത്താനും പൊലീസ് നിര്‍ദേശം നല്‍കും. പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഉണ്ടാവുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സിറ്റി അതിര്‍ത്തികളിലും പ്രധാന ജങ്ഷനുകളിലും കര്‍ശനമായ വാഹനപരിശോധന നടത്തി മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. 31ാം തീയതി വൈകുന്നേരം മുതല്‍ ബീച്ചിലെ തിരക്കൊഴിവാക്കുന്നതിന് ബീച്ച് റോഡിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. രാത്രി കാലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി സിറ്റിയില്‍ മഫ്തിയില്‍ പൊലീസിനെ വിന്യസിക്കും. സിറ്റിയിലെ മൊത്തം സി.സി കാമറകള്‍ പുതുവത്സരാഘോഷത്തിനു മുന്നോടിയായി പ്രവര്‍ത്തന സജ്ജമാക്കി സിറ്റി മൊത്തം പൊലീസ് നിരീക്ഷണത്തില്‍ കൊണ്ടുവരും. ആഘോഷങ്ങളുടെ ഭാഗമായി എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങള്‍ നേരിടുന്ന പക്ഷം പൊതുജനങ്ങള്‍ എത്രയുംപെട്ടന്ന് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ 100ല്‍ അറിയിച്ചാല്‍ സത്വരനടപടി സ്വീകരിക്കാന്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തി. നഗരത്തില്‍ പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.