കഞ്ചാവ് തേടിയത്തെിയ ‘കോളജ് വിദ്യാര്‍ഥി’കളുടെ വലയിലായത് ചില്ലറ വില്‍പനക്കാരന്‍

കോഴിക്കോട്: കോളജ് വിദ്യാര്‍ഥികളെന്ന വ്യാജേന കഞ്ചാവ് തേടിയത്തെിയ എക്സൈസ് ഷാഡോ പൊലീസിന്‍െറ വലയിലായത് തമിഴ്നാട്ടില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ച് ചില്ലറ വില്‍പന നടത്തുന്നയാള്‍. കല്‍പറ്റ വെള്ളാര്‍മല പുരയിടത്തില്‍ വീട്ടില്‍ ജോയ്സണ്‍ ജോസഫാണ് (20) കോഴിക്കോട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി. ശരത്ബാബുവിന്‍െറ നേതൃത്വത്തിലെ സംഘത്തിന്‍െറ പിടിയിലായത്. ബുധനാഴ്ച രാവിലെ 8.20ന് പാളയം ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് 20 പൊതികളിലായി സൂക്ഷിച്ച 85 ഗ്രം കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍നിന്ന് കഞ്ചാവ് വാങ്ങി പാളയം മാര്‍ക്കറ്റിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ചില്ലറ വില്‍പന നടത്തുകയാണ് പതിവ്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് ഒരാഴ്ചയായി തുടര്‍ന്ന രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പിടിയിലായത്. ഷാഡോ എക്സൈസ് പാര്‍ട്ടി കോളജ് വിദ്യാര്‍ഥികള്‍ എന്ന വ്യാജേന കഞ്ചാവ് ആവശ്യക്കാരായി എത്തി വലയിലാക്കുകയായിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് (മൂന്ന്) കോടതി റിമാന്‍ഡ് ചെയ്തു. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സാന്‍റന്‍ സെബാസ്റ്റ്യന്‍, എന്‍. ബഷീര്‍, പ്രിവന്‍റീവ് ഓഫിസര്‍ ടി. രമേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.പി. രാജേഷ്, ടി.വി. റിഷിത്ത്കുമാര്‍, സി. ശശി, ആര്‍.എന്‍. സുശാന്ത്, ആര്‍. രശ്മി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.