എകരൂല്‍: വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ കുടുംബനാഥന് കപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഴ്സി ഫൗണ്ടേഷന്‍ പ്രവര്‍ത്തകരുടെ കാരുണ്യത്തില്‍ ഓട്ടോമാറ്റിക് വീല്‍ചെയര്‍. കപ്പുറം ചെറുവാലത്ത് പൊയില്‍ അബ്ദുല്‍ മജീദാണ് (54) ബസ് അപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്ന് 14 വര്‍ഷമായി കിടപ്പിലായത്. ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അയല്‍വാസിയെ സന്ദര്‍ശിക്കാന്‍ പാലങ്ങാട് മോട്ടോര്‍സിന്‍െറ ബസില്‍ സഞ്ചരിക്കവെ 2002 സെപ്റ്റംബര്‍ 10നാണ് 40ാം വയസ്സില്‍ മജീദിന്‍െറ ജീവിതത്തിന് കരിനിഴല്‍ വീഴ്ത്തിയ അപകടം നടന്നത്. അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളര്‍ന്ന മജീദിനെ രണ്ടു വര്‍ഷം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ചലനശേഷി വീണ്ടെടുക്കാനായില്ല. നടുവണ്ണൂര്‍ സ്വദേശിനിയായ ഭാര്യ സൗദയോടൊപ്പം കപ്പുറത്തെ വീട്ടില്‍ കഴിയുന്ന ഇദ്ദേഹം പരന്ന വായനക്കാരനാണ്. ചരിത്രം, നോവലുകള്‍, കഥകള്‍ തുടങ്ങി നൂറുകണക്കിന് പുസ്തകങ്ങളാണ് രോഗശയ്യയില്‍ കിടന്ന് ഇദ്ദേഹം വായിച്ചുതീര്‍ത്തത്. കൈകള്‍ക്ക് സ്വാധീനക്കുറവുള്ള ഇദ്ദേഹത്തിന് കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന വീല്‍ചെയറില്‍ സഞ്ചരിക്കുക ദുഷ്കരമാണ്. അങ്ങാടിയിലെ വായനശാലയിലും പ്രാര്‍ഥനക്ക് പള്ളിയിലും സഞ്ചരിക്കാന്‍ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു മജീദിന് ഒരു ഓട്ടോമാറ്റിക് വീല്‍ചെയര്‍ ലഭിക്കുകയെന്നത്. പല ഏജന്‍സികളെയും സമീപിച്ചെങ്കിലും ഫലം കണ്ടില്ല. വിവരമറിഞ്ഞ കപ്പുറം മേഴ്സി ഫൗണ്ടേഷന്‍ പ്രവര്‍ത്തകരാണ് ഒടുവില്‍ ഒന്നര ലക്ഷം രൂപ വിലയുള്ള വീല്‍ചെയര്‍ നല്‍കി മജീദിന്‍െറ ആഗ്രഹം സാധിച്ചുകൊടുത്തത്. വായനയോടോപ്പം തന്നെപ്പോലെ ജീവിതം തകര്‍ന്ന സംസ്ഥാനത്തെ ധാരാളം ആളുകളുമായി സംവദിക്കാനും ഇദ്ദേഹം സമയം കണ്ടത്തൊറുണ്ട്. കപ്പുറത്ത് നടന്ന ചടങ്ങില്‍ മേഴ്സി ഫൗണ്ടേഷന്‍ മുഖ്യ രക്ഷാധികാരി എം.കെ. മുഹമ്മദലിയില്‍നിന്ന് അബ്ദുല്‍ മജീദ് വീല്‍ചെയര്‍ ഏറ്റുവാങ്ങി. പ്രസിഡന്‍റ് കെ.ടി. ഷൗക്കത്തലി അധ്യക്ഷതവഹിച്ചു. പുല്ലാംപിലാക്കൂല്‍ നാരായണി അമ്മക്കുള്ള വീല്‍ചെയര്‍ കെ.ടി. ഹുസൈന്‍ മാസ്റ്റര്‍ നല്‍കി. എം.കെ. മുഹമ്മദലി, കുഞ്ഞോത്ത് ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റ് പി. പത്മനാഭന്‍, ഡോ. ഇ. അമീറലി, ഡോ. സി.കെ. സനദ്, കെ. സാലിഹ്, കെ.സി. ജുബൈര്‍ എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി കെ.സി. ഇസ്ഹാഖ് അലി സ്വാഗതവും സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്‍റ് പി.കെ. ശമീര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.