മയക്കുമരുന്ന് വേട്ട: നാലുപേര്‍ പിടിയില്‍

കോഴിക്കോട്: നഗരത്തില്‍ മയക്കുമരുന്ന് വേട്ടയില്‍ നാലുപേരെ വിവിധ സ്റ്റേഷനുകളില്‍ അറസ്റ്റുചെയ്തു. സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളാണ് ആന്‍റി ഗുണ്ടാ സ്ക്വാഡ് കോഴിക്കോട് യൂനിറ്റും കസബ, ടൗണ്‍, ചെമ്മങ്ങാട് പൊലീസും ചേര്‍ന്ന് പിടികൂടിയത്. മായനാട് നടപ്പാലത്ത് മേലെ കുറ്റിപ്പുറത്ത് താമസിക്കുന്ന പുതിയപാലം കുങ്ങരക്കണ്ടി ദുഷ്യന്തന്‍ (52), മക്കട കള്ളിക്കാട് വീട്ടില്‍ ജംഷീര്‍ (25), പാലത്ത് എരവന്നൂര്‍ റോഡില്‍ വാടകക്ക് താമസിക്കുന്ന മുജീബ് എന്ന തണ്ണിക്കുടം മുജീബ് (34), തിരൂര്‍, കൊടക്കല്‍ ചെന്തുരുത്തി വീട്ടില്‍ കാസിം (47) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ദുഷ്യന്തന്‍ നിരവധിതവണ മയക്കുമരുന്ന് കേസിലുള്‍പ്പെട്ട് ശിക്ഷയനുഭവിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ പുതുമുഖങ്ങളാണ്. ഒരു കിലോ കഞ്ചാവ് കൈവശംവെച്ചാലുള്ള ശിക്ഷയിളവും സാമ്പത്തികനേട്ടവുമാണ് പുതുതലമുറയെ ഈ കച്ചവടത്തിലേക്ക് അടുപ്പിക്കുന്നതെന്ന് പൊലീസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.