കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും ആഘോഷിച്ചു. മദ്റസകള്‍, പള്ളികള്‍ എന്നിവ കേന്ദ്രീകരിച്ച് മൗലിദ് പാരായണം, ഘോഷയാത്ര, അന്നദാനം തുടങ്ങിയ ചടങ്ങുകളാണ് നടന്നത്. ദഫ്മുട്ട്, കോല്‍ക്കളി എന്നിവ ഘോഷയാത്രകള്‍ക്ക് കൊഴുപ്പേകി. ഇത്തവണ ഹിജ്റ മാസത്തിലും ഇംഗ്ളീഷ് മാസത്തിലും 12ാം തീയതി ഒന്നിച്ചു വന്നുവെന്നത് ദിനത്തിന്‍െറ പ്രത്യേകതയായിരുന്നു. അറബി മാസമായ റബീഉല്‍ അവ്വല്‍ 12നാണ് മുഹമ്മദ് നബിയുടെ ജനനം. ഇക്കുറി പൊതുജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കാതെ പരിപാടി നടത്തണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം നിര്‍ദേശിച്ചിരുന്നു. ഗതാഗതതടസ്സം വരുത്താതെയും പ്ളാസ്റ്റിക് ഗ്ളാസ്, പ്ളേറ്റ് എന്നിവ വഴിയില്‍ ഉപേക്ഷിക്കരുതെന്നുമായിരുന്നു നിര്‍ദേശം. ഇതു കാരണം മിക്കയിടത്തും പേപ്പര്‍ കപ്പുകളിലാണ് പായസവും പാനീയങ്ങളും വിതരണം ചെയ്തത്. എന്നാല്‍, പ്ളാസ്റ്റികിന്‍െറ തോരണങ്ങള്‍ പലയിടത്തും കാണാമായിരുന്നു. ദഫ്മുട്ടിനും മറ്റും ഘോഷയാത്രകള്‍ റോഡില്‍ നിര്‍ത്തിയത് പലയിടത്തും അല്‍പനേരം ഗതാഗത തടസ്സത്തിന് ഇടയാക്കി. ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്ക് ക്ഷേത്രകമ്മിറ്റികള്‍ പായസവും മറ്റും വിതരണം ചെയ്തത് മതസൗഹാര്‍ദത്തിന്‍െറ അടയാളമായി. മുക്കം കാരശ്ശേരി കരുവോട്ട് ബലരാമക്ഷേത്രം കമ്മിറ്റിയാണ് പാല്‍പായസ വിതരണം നടത്തിയത്. കോഴിക്കോട് നഗരത്തില്‍ പന്നിയങ്കര മദ്റസത്തുല്‍ അലവിയയുടെ ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രക്ക് ഖാദി മുഹമ്മദ് തങ്ങള്‍ ജമലുലൈ്ളലി നേതൃത്വം നല്‍കി. ടൗണ്‍ എസ്.വൈ.എസ്, എസ്.കെ. എസ്.എസ്.എഫ് കമ്മിറ്റി നടത്തിയ ഘോഷയാത്ര കോതിയില്‍നിന്ന് ആരംഭിച്ച് മുഖദാറില്‍ സമാപിച്ചു. മാത്തോട്ടം റഫീഖുല്‍ ഇസ്ലാം മദ്റസ, മഹല്ല് ജമാഅത്ത് കമ്മിറ്റി, പൊക്കുന്ന് സുല്ലമുല്‍ ഉലൂം മദ്റസ, പുതിയങ്ങാടി ഉസ്മാന്‍ ബാഫഖി മെമോറിയല്‍ സെക്കന്‍ഡറി മദ്റസ എന്നിവയുടെ ആഭിമുഖ്യത്തിലും ഘോഷയാത്ര നടന്നു. ടൗണ്‍ ഏരിയ സുന്നി കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുഹമ്മദലി കടപ്പുറത്തുനിന്ന് ആരംഭിച്ച റാലിക്ക് മുല്ലക്കോയ തങ്ങള്‍, സാലിഹ് തുറാബി സഖാഫി, കൂളിമാട് ജഅ്ഫര്‍ ശിഹാബ് അല്‍ ജിഫ്രി, സഹീര്‍ ജീലാനി, ഹാമിദ് അന്‍വര്‍ സഖാഫി, കൂളിമാട് അബ്ദുറഹ്മാന്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ് മുഹമ്മദ് തുറാബ് അസ്സഖാഫി, കൗണ്‍സിലര്‍മാരായ അഡ്വ. പി.എം. നിയാസ്, സി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. മാവൂര്‍: മാവൂര്‍ ഏരിയ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മഹ്ളറ സ്ഥാപനങ്ങളുടെയും പാറമ്മല്‍ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ മദ്റസ, കല്‍പള്ളി ഹയാത്തുല്‍ ഇസ്ലാം മദ്റസ, മേമ്പാടം മദ്റസത്തുസ്സ്വഹാബ, മാവൂര്‍ ഇഹ്യാഉസ്സുന്ന, കച്ചേരിക്കുന്ന് ബദ്രിയ്യ മദ്റസ എന്നിവയുടെയും ആഭിമുഖ്യത്തില്‍ മാവൂര്‍ ടൗണില്‍ നബിദിന സന്ദേശ റാലി നടത്തി. റാലിക്ക് ഹസന്‍ തങ്ങള്‍, അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, സക്കരിയ്യ തങ്ങള്‍, ശിഹാബുദ്ദീന്‍ തങ്ങള്‍, പി.ടി.സി. മുഹമ്മദലി മാസ്റ്റര്‍, പി.സി. മുഹമ്മദലി ഹാജി, പി. അബ്ദുല്ല മാസ്റ്റര്‍, അസീസ് സഖാഫി, റഹീം സഖാഫി, കലാം മാവൂര്‍, ബഷീര്‍ മുസ്ലിയാര്‍ ചെറൂപ്പ, എന്‍. മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച് സാഹിത്യ മത്സരങ്ങള്‍, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിച്ചു. മെഡിക്കല്‍ കോളജിനു സമീപം ഓട്ടോ കോഓഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. പായസവിതരണവും മധുരവിതരണവും നടത്തി. ഡ്രൈവര്‍മാരായ അബ്ദുല്‍ ലത്തീഫ്, ബഷീര്‍, തുഫൈല്‍, ഷിന്‍ജു, ഹംസ, ശിവദാസന്‍, ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.