കോഴിക്കോട്: മലയാളികളുടെ മനസ്സില്‍ ഇശലിന്‍െറ മധുമഴ പെയ്യിച്ച മാപ്പിളപ്പാട്ടിന്‍െറ ചക്രവര്‍ത്തിമാരായ ടി.കെ. ഹംസക്കും എരഞ്ഞോളി മൂസക്കുമായി നഗരം ആദരമൊരുക്കി. റിഥം കള്‍ചറല്‍ ഫോറത്തിന്‍െറ നേതൃത്വത്തിലാണ് ‘ഇശല്‍മഴയില്‍ മൂസക്കയും ഹംസക്കയും’ എന്ന പേരില്‍ ചടങ്ങൊരുക്കിയത്. ടി.കെ. ഹംസക്ക് പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉപഹാരം നല്‍കി. എരഞ്ഞോളി മൂസക്ക് സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി. തങ്ങളുടെ പ്രതിഭ തെളിയിക്കുന്നതിനൊടൊപ്പം സാമൂഹികമായ ഇടപെടലുകള്‍ നടത്തുന്നവരാണ് യഥാര്‍ഥ കലാകാരന്മാരെന്നും സമൂഹത്തിലെ മായ്ക്കാനാവാത്ത സൂര്യവെളിച്ചമാണ് അവരെന്നും പുരുഷന്‍ കടലുണ്ടി എം.എല്‍.എ പറഞ്ഞു. കലാകാരന്മാരുടെ വിയോഗശേഷം അനുസ്മരണം നടത്തുന്നതിനുപകരം ജീവിച്ചിരിക്കുമ്പോള്‍ ആദരമര്‍പ്പിക്കലാണ് അവരോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്ന് വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു. മലയാള ടെലിവിഷനില്‍ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ 1,000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഫൈസല്‍ എളേറ്റില്‍, ജ്യോതി വെള്ളല്ലൂര്‍, രഹ്ന എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ബാപ്പു വെള്ളിപറമ്പ്, ബാപ്പു വാവാട്, കാനേഷ് പൂനൂര്‍, വിളയില്‍ ഫസീല എന്നിവര്‍ സംസാരിച്ചു. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജ്യോതി വെള്ളല്ലൂര്‍ അധ്യക്ഷത വഹിച്ചു. റിഥം കള്‍ചറല്‍ ഫോറം സെക്രട്ടറി ആദില്‍ അത്തു സ്വാഗതവും ആബിദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് എരഞ്ഞോളി മൂസയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഇശല്‍സന്ധ്യ അരങ്ങേറി. എന്തെല്ലാം വര്‍ണങ്ങള്‍..എന്തെല്ലാം ഗന്ധങ്ങള്‍ എന്ന ഗാനവുമായി അദ്ദേഹം സംഗീതപരിപാടിക്ക് തുടക്കംകുറിച്ചു. മൈലാഞ്ചിയരച്ചല്ളോ എന്ന ഗാനവുമായി രഹ്നയും നഫ്സ് നഫ്സിനെ എന്ന ഗാനവുമായി ശംശാദും ദിക്്ര്‍ ചൊല്ലി എന്നു തുടങ്ങുന്ന വരികളുമായി ശമീര്‍ ചാവക്കാടും ആസ്വാദകരെ കൈയിലെടുത്തു. താജുദ്ദീന്‍, ആദില്‍ അത്തു, റാഫി തിരുവനന്തപുരം, ആബിദ് കണ്ണൂര്‍, സുറുമി, സൈനുല്‍ ആബിദ് തുടങ്ങിയവരും ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടുകളാല്‍ ഇശല്‍തേന്‍മഴ പൊഴിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.