കല്ലാച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രണ്ടു പ്രതികളെ തെളിവെടുപ്പിന് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പാട്യം പത്തായക്കുന്നിലെ മുതിയങ്ങ പാച്ചപൊയ്യില്‍ സ്വദേശി മാരാഞ്ചീന്‍െറവിട ഷിബു (33), പാട്യം മുതിയങ്ങ സ്വദേശി മീത്തലെ പുരയില്‍ നന്മ ശ്രീജിത്ത് (32)എന്നിവരെയാണ് മൂന്നു ദിവസത്തേക്ക് നാദാപുരം സി.ഐ ജോഷി ജോസിന്‍െറ അപേക്ഷയില്‍ നാദാപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ മാസം 24നാണ് കേസിലെ പ്രധാന പ്രതികളായ രണ്ടു പേരെയും പ്രത്യേക അന്വേഷണ സംഘം അറസറ്റ് ചെയ്തത്. കോടതിയില്‍ തിരിച്ചറിയല്‍ പരേഡ് നടക്കേണ്ടതിനാല്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നേരത്തേ പുറത്തുവിട്ടിരുന്നില്ല. കൊലപാതക ക്കേസില്‍ 11 പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ആറുപേര്‍ക്ക് ജാമ്യം ലഭിക്കുകയുണ്ടായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ രണ്ടുപേരെക്കൂടി കണ്ടത്തൊനുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ കൊല നടന്ന ചാലപ്പുറം വെള്ളൂര്‍ റോഡിലും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.