കോഴിക്കോട്: നോട്ട് മാറ്റത്തെ തുടര്‍ന്ന് ബാങ്കുകളില്‍ സ്ഥിതി ഗുരുതരമെന്ന് റിസര്‍വ് ബാങ്കിന് ജീവനക്കാരുടെ പരാതി. ആവശ്യത്തിന് പണമില്ലാത്തതും തുടര്‍ച്ചയായ ജോലിയും കാരണം മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ അനുഭവിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഓള്‍ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍, തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് റീജനല്‍ ഡയറക്ടര്‍ക്കാണ് പരാതി നല്‍കിയത്. ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ഇടപാടുകാരുമായി നിരന്തരം തര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയാക്കുകയാണ്. നിരവധി ബാങ്കുകള്‍ പൊലീസ് സംരക്ഷണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ചില ബാങ്കുകള്‍ക്ക് അടച്ചിടേണ്ട അവസ്ഥ വരെയുണ്ടായി. സാധാരണ ഗതിയില്‍ സംസ്ഥാനത്തെ ബാങ്കിങ് പ്രവര്‍ത്തനത്തിന് പ്രതിമാസം 3000 കോടിയോളം വേണം. പെന്‍ഷന്‍, ശമ്പളം വിതരണ സമയമായതിനാല്‍ നാലിരട്ടിയോളം അധികം പണം വേണം. എന്നാല്‍, പത്തിലൊന്ന് മാത്രമേ ആര്‍.ബി.ഐയില്‍നിന്ന് ലഭ്യമാവുന്നുള്ളൂ. പണ പ്രതിസന്ധിക്ക് പരിഹാരമായില്ളെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാവും. തിരക്കും സമ്മര്‍ദവും കാരണം കണക്കുകളും നല്‍കുന്ന പണവും തെറ്റുന്നതിനാല്‍ മണിക്കൂറുകളോളം അധികജോലിക്ക് പുറമെ, ജീവനക്കാര്‍ അവധിക്ക് പോലും ഓഫിസില്‍ എത്തേണ്ടിവരുന്നു. ഉപേക്ഷിച്ച പഴയ നോട്ടുകളിലെ കീടനാശിനി ശ്വസിച്ച് അലര്‍ജിയടക്കമുള്ള അസുഖങ്ങളും ബാധിക്കുന്നു. വായ്പയടക്കമുള്ള ബിസിനസുകള്‍ നടക്കാത്തതിനാല്‍ വരുമാന നഷ്ടത്തിന് പുറമെ, എസ്.ബി. അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കേണ്ട അവസ്ഥയുമുണ്ട്. പൊതുമേഖല ബാങ്കുകള്‍ക്ക് പണം ലഭിക്കാതിരിക്കുമ്പോള്‍ സ്വകാര്യ പുതുതലമുറ ബാങ്കുകള്‍ക്ക് ഇഷ്ടംപോലെ പണം ലഭിക്കുന്നതായും ഇടപാടുകാര്‍ക്ക് മാത്രം സേവനം നല്‍കുന്നതിനാല്‍ ഇത്തരം ബാങ്കുകള്‍ വരുമാന ലാഭമുണ്ടാക്കുന്നതായും പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.