നാദാപുരം: പണം ലഭിക്കില്ളെന്ന അറിയിപ്പിനത്തെുടര്‍ന്ന് രോഷാകുലരായ ഇടപാടുകാര്‍ വാണിമേലിലും തൂണേരിയിലും കേരള ഗ്രാമീണ്‍ ബാങ്ക് ശാഖകള്‍ പൂട്ടിച്ചു. വാണിമേലില്‍ ബുധനാഴ്ച രാവിലെ ആറുമണി മുതല്‍തന്നെ ബാങ്കിനുമുന്നില്‍ പണത്തിനായി നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. പത്തുമണിയോടെ മാനേജറടക്കമുള്ള ജീവനക്കാരത്തെി പണമില്ളെന്ന് അറിയിച്ചതോടെ രോഷാകുലരായവര്‍ പണമില്ലാതെ ബാങ്ക് തുറക്കേണ്ടെന്ന നിലപാടെടുത്തു. ഇതോടെ ബാങ്ക് തുറക്കാനത്തെിയ ജീവനക്കാര്‍ തിരിച്ചുപോയി. മൂന്നുദിവസത്തോളമായി ബാങ്കില്‍നിന്ന് പണം ലഭിക്കാതായിട്ട്. തൂണേരിയില്‍ ഗ്രാമീണ്‍ ബാങ്കില്‍ മൂന്നുദിവസം മുമ്പ് ടോക്കണ്‍ നല്‍കിയെങ്കിലും പണം ലഭിച്ചില്ല. ഇതോടെ രാവിലെ ബാങ്ക് തുറക്കാനത്തെിയ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു. പൊലീസ് സ്ഥലത്തത്തെി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 11 മണിയോടെ ബാങ്ക് തുറക്കുകയുണ്ടായി. കനറാ ബാങ്കില്‍നിന്ന് ആവശ്യത്തിന് പണം ലഭിക്കാതായതോടെ നിക്ഷേപകരും ബാങ്ക് മാനേജറുമായി വാക്കേറ്റമുണ്ടായി. ബാങ്കില്‍നിന്ന് സ്വന്തക്കാര്‍ക്ക് ആവശ്യത്തിന് പണം നല്‍കുന്നുണ്ടെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം വിലങ്ങാട് ഗ്രാമീണ്‍ ബാങ്ക് മാനേജറെയടക്കം ബാങ്കിനകത്താക്കി നാട്ടുകാര്‍ ബാങ്ക് പൂട്ടുകയുണ്ടായിരുന്നു. വാണിമേലില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്‍െറ രണ്ട് ശാഖകളിലും ഇടപാടുകള്‍ നിലച്ചതോടെ പ്രതിസന്ധി രൂക്ഷമായിരിക്കയാണ്. നാദാപുരം കനറാ ബാങ്കില്‍ ബുധനാഴ്ച പണമില്ലാത്തതിനാല്‍ വ്യാഴാഴ്ചത്തേക്ക് ടോക്കണ്‍ നല്‍കുകയായിരുന്നു. നൂറുകണക്കിന് ആളുകളാണ് വിവിധ ബാങ്കുകളില്‍നിന്ന് ടോക്കണ്‍ ലഭിക്കാതെ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.