നോട്ട് പ്രശ്നം: പദ്ധതികള്‍ അവതാളത്തിലെന്ന് കുടുംബശ്രീ

കോഴിക്കോട്: 1000 രൂപ, 500 രൂപ നോട്ടുകള്‍ നിരോധിച്ചതുമൂലം സംസ്ഥാനത്തെ കുടുംബശ്രീ ത്രിതല സംവിധാനം നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരുടെ യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജന ഏജന്‍സിയായ കുടുംബശ്രീയുടെ നട്ടെല്ല് മിതവ്യയ സമ്പാദ്യ-വായ്പാ പ്രവര്‍ത്തനമാണ്. നോട്ട് നിരോധനം മൂലം അയല്‍ക്കൂട്ടതലത്തില്‍ നടക്കേണ്ട അടിസ്ഥാന സാമ്പത്തിക പ്രവര്‍ത്തനം നിര്‍ജീവമായിരിക്കുകയാണ്. സഹകരണബാങ്കുകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തില്‍നിന്നുള്ള സമ്പാദ്യം സ്വീകരിക്കാത്തതും കുടുംബശ്രീയെ തകര്‍ച്ചയുടെ വക്കിലത്തെിച്ചു. അഗതി പുനരധിവാസ പദ്ധതിയായ ആശ്രയയുടെ ഭാഗമായുള്ള ഭക്ഷണവിതരണം പോലും പല പഞ്ചായത്തിലും മുടങ്ങുന്ന സ്ഥിതിയാണ്. ഇതിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലും ഇതര ജനവിഭാഗങ്ങളുടെ നേതൃത്വത്തിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്‍െറ ധന ഇടപാടുകള്‍ സഹകരണബാങ്കുകളില്‍ കൂടി നടത്തുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരായ കെ. സുധര്‍മ, പി.പി. ഷീജ, കെ. ഉമ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.