ഗെയില്‍ വാതക പൈപ്പ്ലൈന്‍ സര്‍വേ: ചാലക്കരയില്‍ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

താമരശ്ശേരി: ഗ്രാമപഞ്ചായത്തിലെ ചാലക്കരയില്‍ ഗെയില്‍ വാതക പൈപ്പ്ലൈന്‍ സര്‍വേക്കത്തെിയ ഉദ്യോഗസ്ഥരെ വീണ്ടും നാട്ടുകാര്‍ തടഞ്ഞു. ബുധനാഴ്ച രാവിലെ 10.45 ഓടെ പൊലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥരത്തെിയത്. ആയിരത്തോളം പ്രദേശവാസികള്‍ സ്ഥലത്ത് സംഘടിക്കുകയും സര്‍വേ നടത്താന്‍ അനുവദിക്കില്ളെന്ന് അറിയിക്കുകയുമായിരുന്നു. പ്രധാന റോഡില്‍നിന്ന് സര്‍വേ നടത്താനുള്ള സ്ഥലത്തേക്ക് പോകുന്ന പോക്കറ്റ് റോഡില്‍ ഉദ്യോഗസ്ഥര്‍ പ്രവേശിക്കാതിരിക്കാന്‍ കരിങ്കല്ലിറക്കി വഴിതടസ്സപ്പെടുത്തിയിരുന്നു. എം.കെ. രാഘവന്‍ എം.പിയും, മുന്‍ എം.എല്‍.എ വി.എം. ഉമ്മര്‍ മാസ്റ്ററും ഗെയില്‍ കമ്പനിയുടെ കോമ്പിറ്റന്‍റ് അതോറിറ്റിയുമായി ബന്ധപ്പെടുകയും വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിക്കാമെന്നും അതുവരെ സര്‍വേ നിര്‍ത്തിവെക്കാമെന്നും ഉറപ്പു ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. അതിനിടെ ഗെയില്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാനുള്ള പ്രതിഷേധക്കാരുടെ ശ്രമത്തെ നേതാക്കളും പൊലീസും ഇടപെട്ട് തടഞ്ഞു. ജനവാസ കേന്ദ്രത്തിലൂടെ നിലവിലുള്ള അലൈന്‍മെന്‍റ് പ്രകാരം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ളെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.