ഫറോക്ക്: സ്വകാര്യ ബസിന് പിറകില്‍ ചരക്കുലോറിയിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ചെറുവണ്ണൂര്‍ കരുണ ബസ് സ്റ്റോപ്പിന് സമീപം തിങ്കളാഴ്ച രാവിലെയാണ് അപകടം. ബസ് യാത്രക്കാരായ ചെറുവണ്ണൂര്‍ സ്രാമ്പ്യ സ്വദേശി വേലായുധന്‍ (47), വടക്കുമ്പാട് അഭിനവ് (11), ചെറുവണ്ണൂര്‍ സ്രാമ്പ്യ സ്വദേശി ഗീത (39), പെരുമുഖം സ്വദേശി ബിബിത (39), വടക്കുമ്പാട് അബ്ദുല്‍ അസീസ് (45), മണ്ണൂര്‍ ദേവി (40), വടക്കുമ്പാട് മുനീര്‍ (45), ബസ് ഡ്രൈവര്‍ വടക്കുമ്പാട് സ്വദേശി ജിനു എന്ന ചന്ദ്രലാല്‍ (22) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ലോറി ഡ്രൈവരും സഹായിയും ഉള്‍പ്പെടെ നാലുപേര്‍ക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവര്‍ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മണ്ണൂര്‍ റെയിലില്‍ മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന ഡെല്ലാഹ് എം.എസ്.ടി ബസിന് പിറകില്‍ മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ചരക്കുലോറി ഇടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ ബസ് ഡ്രൈവര്‍ ചന്ദ്രലാല്‍, ബസ് യാത്രക്കാരി ദേവി എന്നിവരെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്റ്റോപ്പില്‍ നിര്‍ത്തി ആളെ കയറ്റുന്നതിനിടയിലാണ് അപകടം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.