പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റ് പരിസരത്ത് കാട്ടാനശല്യം വീണ്ടും രൂക്ഷമായി. സ്വകാര്യവ്യക്തികളുടെ കൃഷിഭൂമിയില്‍ കാട്ടാന വ്യാപകമായ നാശനഷ്ടം സൃഷ്ടിച്ചു. കൊളത്തുംതറ ശ്രീധരന്‍, മണി എന്നിവരുടെ വാഴ കൃഷികളാണ് നശിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശവാസികള്‍ ഭീതിയിലാണ്. നേരത്തേ പെരുവണ്ണാമൂഴിയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിരുന്നു. പെരുവണ്ണാമൂഴി വനത്തില്‍നിന്നാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമത്തെുന്നത്. കൂവ്വപ്പൊയില്‍, ചെങ്കോട്ടക്കൊല്ലി, മുതുകാട്, പെരുവണ്ണാമൂഴി മേഖലകളില്‍ ആനകള്‍ കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍, നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കിസാന്‍ ജനത നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ജി. രാമനാരായണന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.