പേരാമ്പ്ര: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചാല്‍ വയനാട്ടിലേക്കുള്ള ബദല്‍പാതയായ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. പേരാമ്പ്ര വികസന വിഷന്‍ 2025 ന്‍െറ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോര ഹൈവേ നടപ്പാക്കാനും പരിസ്ഥിതി വകുപ്പിന്‍െറ അനുമതി ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു. പേരാമ്പ്ര ടൗണില്‍ ഷോപ്പിങ് സെന്‍ററുകളും ഓപണ്‍ എയര്‍ തിയറ്ററും നിര്‍മിക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആവള പാണ്ടി, കരുവോട് ചിറ, വെളിയന്നൂര്‍ ചെല്ലി എന്നിവിടങ്ങളില്‍ നെല്‍കൃഷിക്ക് പദ്ധതി തയാറാക്കുന്നുണ്ട്. പേരാമ്പ്ര ബൈപാസ്, പേരാമ്പ്ര-പയ്യോളി, പേരാമ്പ്ര-ചാനിയംകടവ് റോഡുകളുടെ പുനര്‍നിര്‍മാണം എന്നിവ ഉടന്‍ ആരംഭിക്കും. ചേര്‍മല സാംബവ കോളനിയെ മാതൃകാ ഗ്രാമമാക്കാന്‍ ഊന്നല്‍ നല്‍കും. മേപ്പയൂര്‍, ആവള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഉടന്‍ പദ്ധതികള്‍ ആവിഷ്കരിക്കും. ചക്കിട്ടപാറ പഞ്ചായത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.ടി.ഐ സ്ഥാപിക്കാന്‍ നടപടി ആരംഭിക്കും -മന്ത്രി പറഞ്ഞു. ഒക്ടോബര്‍ എട്ടിന് രാവിലെ 10ന് പേരാമ്പ്ര ഹൈസ്കൂളില്‍ വികസന സെമിനാര്‍ നടക്കും. ബ്ളോക് പ്രസിഡന്‍റ് എ.സി. സതി അധ്യക്ഷത വഹിച്ചു. വിഷന്‍ 2025 സമിതി ജന. കണ്‍വീനര്‍ എം. കുഞ്ഞമ്മദ്, കെ. കുഞ്ഞമ്മദ്, എ.കെ. ബാലന്‍, മുനീര്‍ എരവത്ത്, എ.കെ. ചന്ദ്രന്‍, എസ്.പി. കുഞ്ഞമ്മദ്, പി.കെ.എം. ബാലകൃഷ്ണന്‍, ജോസഫ് പള്ളുരുത്തി, ജെയിംസ് ഇടച്ചേരി, എന്‍.പി. ബാബു, പി. ബാലന്‍ അടിയോടി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.