പാലേരി: തണലും കരുണയും സംയുക്തമായി ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് കേന്ദ്രീകരിച്ച് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി അഭയകേന്ദ്രം സ്ഥാപിക്കുന്നു. വടക്കുമ്പാട് കൈയോലി പാലത്തിനു സമീപം സംസ്ഥാന പാതയോടു ചേര്‍ന്ന് തെരുവത്ത് മജീദ് സംഭാവനയായി നല്‍കിയ 1.20 ഏക്കര്‍ സ്ഥലത്താണ് കേന്ദ്രം നിര്‍മിക്കുക. ഇതുസംബന്ധിച്ച് വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറിയില്‍ ചേര്‍ന്ന സന്നദ്ധ, സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരുടെ ആലോചനാ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ആയിഷ ചെയര്‍മാനും പി.എം. യൂസുഫ് മാസ്റ്റര്‍ ജനറല്‍ കണ്‍വീനറും പി.സി. മുഹമ്മദലി ട്രഷററുമായി വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കി. കെ.കെ. ആയിഷ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ വി.കെ. സ്മൃതി ഉദ്ഘാടനം ചെയ്തു. ഡോ. ഇദ്രിസ് പദ്ധതി വിശദീകരിച്ചു. മൂസ മാസ്റ്റര്‍, വി.പി. മൊയ്തു, ആനേരി നസീബ്, എന്‍.കെ.എ. അസീസ്, ഉബൈദ് വാഴയില്‍, കെ.വി. കുഞ്ഞിരാമന്‍, വി. സൂപ്പി, സഈദ് തളിയില്‍, എന്‍.പി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. ഖാലിദ് മൂസ നദ്വി സ്വാഗതവും കെ.എം. അലി നന്ദിയും പറഞ്ഞു. രക്ഷാധികാരികളായി മന്ത്രി ടി.പി. രാമകൃഷ്ണന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ഇ.കെ. വിജയന്‍ എം.എല്‍.എ, കെ.സി. ബാലകൃഷ്ണന്‍ (പ്രസി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത്), ഖാലിദ് മൂസ നദ്വി (ചെയര്‍മാന്‍, കരുണ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.