കോഴിക്കോട്: ശബ്ദങ്ങള്‍ അന്യമായ വീട്ടിലേക്ക് മെഡലുകള്‍ വാരിക്കൂട്ടി അഭിരാമി കൃഷ്ണ മുന്നേറുകയാണ്. കോഴിക്കോട് നടക്കുന്ന 22ാമത് സംസ്ഥാന ബധിര കായികമേളയുടെ ട്രാക്കില്‍ അഭിരാമി വെള്ളിയാഴ്ചയാണ് ഇറങ്ങിയത്. തിരുവനന്തപുരം പൂജപ്പുര മുരുകവിലാസത്തില്‍ വി.എസ്. ഉണ്ണികൃഷ്ണന്‍െറയും സുഷമയുടെയും മകളാണ് ഈ മിടുക്കി. ചേച്ചി ആതിര കൃഷ്ണയടക്കം കുടുംബത്തില്‍ ആര്‍ക്കും കേള്‍വി ശക്തിയില്ല. എങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ രണ്ടു മക്കളെയും വളര്‍ത്തുകയായിരുന്നു ഉണ്ണികൃഷ്ണന്‍. ദേശീയ അന്തര്‍ദേശീയ ബധിര കായികമേളയില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് 16 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ 14.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് അഭിരാമി കോഴിക്കോട് തന്‍െറ പ്രയാണം ആരംഭിച്ചത്. ഇനി ലോങ് ജംപിലും 200 മീറ്റര്‍ ഓട്ടത്തിലും മത്സരിക്കുന്നുണ്ട്. ഗ്രേസ് മാര്‍ക്കോ അംഗീകാരമോ ജോലിയോ ഒന്നും കിട്ടുമെന്ന് പ്രതീക്ഷയില്ളെങ്കിലും മകളെ നല്ളൊരു കായികതാരമാക്കാന്‍ പട്ടാളത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണന്‍ എപ്പോഴും കൂടെയുണ്ട്. തിരുവനന്തപുരം ജഗതി ഗവ. വി.എച്ച്.എസ്.എസിലെ പ്ളസ്ടു വിദ്യാര്‍ഥിനിയായ അഭിരാമി സായിയിലാണ് പരിശീലിക്കുന്നത്. കഴിഞ്ഞവര്‍ഷം മലപ്പുറത്ത് നടന്ന സംസ്ഥാന ബധിര കായികമേളയില്‍ 16 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 100 മീറ്റര്‍ ഓട്ടത്തിലും ലോങ് ജംപിലും ഒന്നാം സ്ഥാനവും 200 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും നേടി. ഹൈദാബാദില്‍ നടന്ന ദേശീയ ബധിര കായികമേളയില്‍ മൂന്ന് ഇനത്തിലും സ്വര്‍ണം നേടി. 2015 ല്‍ തായ്വാനില്‍ നടന്ന ഏഷ്യ പസഫിക് ബധിര കായിക മേളയില്‍ ലോങ് ജംപില്‍ നാലാം സ്ഥാനവും 100 മീറ്ററില്‍ ആറാം സ്ഥാനവും കരസ്ഥമാക്കി. 1989ല്‍ ദേശീയ ബധിര കായികമേളയില്‍ 110 മീറ്റര്‍ ഹര്‍ഡ്ല്‍സിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും ഒന്നാമതത്തെുകയും അതേ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന ബധിര ഒളിമ്പിക്സില്‍ രണ്ടിലും ആറാം സ്ഥാനവും നേടിയ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ തന്നെയാണ് മകളുടെ പ്രചോദനം. 2017 ജൂലൈയില്‍ തുര്‍ക്കിയില്‍ നടക്കാനിരിക്കുന്ന ബധിര ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സിനായി തയാറെടുക്കയാണിപ്പോള്‍ അഭിരാമി. ലോങ്ജംപിലും 100 മീറ്റര്‍ ഹര്‍ഡ്ല്‍സിലുമാണ് ബധിര ഒളിമ്പിക്സില്‍ അഭിരാമി മത്സരിക്കുക. അനിയത്തിയുടെ മത്സരം കാണാന്‍ കുടുംബത്തിലെല്ലാവരും കോഴിക്കോടത്തെിയിട്ടുണ്ട്. കായികമേളയുടെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കൂടിയാണ് വി.എസ്. ഉണ്ണികൃഷ്ണന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.