കോഴിക്കോട്: മാലിന്യം തള്ളുന്നതിനെതിരെ കര്‍ശന നടപടിയുമായി എരഞ്ഞിപ്പാലം വാര്‍ഡും ഒറ്റക്കെട്ടായി രംഗത്ത്. തിരുത്തിയാട് വാര്‍ഡില്‍ നടപ്പാക്കിയ മാതൃകയില്‍ ഒന്നുകൂടി വിപുലമായി നടപ്പാക്കുകയാണ് എരഞ്ഞിപ്പാലം വാര്‍ഡില്‍. നഗരസഭയിലെ 64ാം വാര്‍ഡാണിത്. പ്രദേശത്തെ പലയിടങ്ങളിലായി മാലിന്യം വലിച്ചെറിയുന്നത് വ്യാപകമാണ്. മാലിന്യം തള്ളുന്നവരെ പിടികൂടുന്നതിനൊപ്പം പ്രദേശത്തെ സാമൂഹികവിരുദ്ധരുടെ ശല്യം ഒഴിവാക്കുന്നതിനും കൂടിയാണ് സി.സി.ടി.വി കാമറ നിരീക്ഷണം ആരംഭിക്കുന്നത്. അക്രമസംഭവങ്ങളോ മോഷണങ്ങളോ മറ്റോ ഉണ്ടാകുമ്പോഴും കാമറ നിരീക്ഷണം സഹായകമാകും. സെയില്‍ ടാക്സ് ഓഫിസ് റോഡിലും മറ്റു സ്ഥലങ്ങളിലുമാണ് എരഞ്ഞിപ്പാലം വാര്‍ഡില്‍ മാലിന്യ നിക്ഷേപം കൂടുതലായുള്ളത്. ആദ്യഘട്ടത്തില്‍ 10 കാമറകളാണ് വിവിധയിടങ്ങളിലായി സ്ഥാപിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ടി.സി. ബിജുരാജിന്‍െറ നേതൃത്വത്തിലുള്ള വാര്‍ഡ് കമ്മിറ്റിയും റെസിഡന്‍റ്സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സ്പോണ്‍സര്‍ഷിപ്പിലൂടെയും മറ്റുമാണ് ഇതിന് ആവശ്യമായ പണം കണ്ടത്തെുന്നതെന്നും ആകെ 15 കാമറ സ്ഥാപിക്കാനാണ് തീരുമാനമെന്നും ടി.സി. ബിജുരാജ് പറഞ്ഞു. ഓടകളില്‍ കക്കൂസ് മാലിന്യം തള്ളുന്നതും രാത്രിയില്‍ വണ്ടികളില്‍ മാലിന്യം തള്ളുന്നതും തടയാനും കാമറ നിരീക്ഷണത്തിലൂടെ കഴിയും. കാമറ സ്ഥാപിക്കുന്നതിന് പുറമെ വാര്‍ഡിനെ മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതിയും ആവിഷ്കരിക്കുന്നുണ്ട്. 28ന് പ്രദേശത്തെ റോഡരികിലെയും മറ്റു സ്ഥലങ്ങളിലെയും പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വേങ്ങേരി നിറവിന് കൈമാറും. ഒപ്പം വീടുകളില്‍ തുണിസഞ്ചിയും വിതരണം ചെയ്യും. വാര്‍ഡിലെ ജനങ്ങളെല്ലാവരും ചേര്‍ന്നുകൊണ്ടാണ് ശുചീകരണത്തില്‍ ഏര്‍പ്പെടുന്നത്. 10 കാമറകളും സ്ഥാപിക്കുന്ന നടപടി അവസാനഘട്ടത്തിലാണ്. കാമറകളുടെ നിരീക്ഷണ യൂനിറ്റ് അതത് കേന്ദ്രങ്ങള്‍ക്ക് സമീപത്തെ വീടുകളിലായിരിക്കും ഉണ്ടാകുക. പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച മൂന്നുമണിക്ക് നടക്കുന്ന ചടങ്ങില്‍ ജവഹര്‍ കോളനിയിലെ രാമന്‍കുട്ടി സ്മാരക ഹാളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.