കുറ്റ്യാടി: വൈദേശിക അധിനിവേശത്തിനെതിരെ ധീരോദാത്തമായ ചെറുത്തുനില്‍പ് നടത്തിയ കോട്ടക്കല്‍ കുഞ്ഞാലിമരക്കാരെക്കുറിച്ച് എം.ഐ.യു.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ ദൃശ്യാവിഷ്കാരം. പോര്‍ചുഗീസുകാര്‍ക്കെതിരെ പൊരുതി രക്തസാക്ഷിത്വം വരിച്ച കുഞ്ഞാലി നാലാമനെയും അദ്ദേഹത്തിന്‍െറ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി അധ്യാപകന്‍ കെ.പി.ആര്‍. അഫീഫാണ് രചനയും സംവിധാവനും നിര്‍വഹിച്ചത്. 15 മിനിറ്റ് നീളുന്ന പരിപാടിക്കായി സ്കൂള്‍ ഗ്രൗണ്ടില്‍ കടലും മരക്കാന്മാരുടെയും സാമൂതിരിയുടെയും വീടും ഗോവയിലെ പറങ്കി കോട്ടയും ഒരുക്കി. കഴിഞ്ഞ ജില്ലാ സ്കൂള്‍ കലോത്സവത്തിലെ മികച്ച നടന്‍ മുഹമ്മദ് നിഹാലാണ് മരക്കാരുടെ വേഷം കെട്ടിയത്. മൊത്തം 24 കുട്ടികള്‍ പങ്കെടുത്തു. കഥാപാത്രങ്ങളുടെ സംഭാഷണം സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്താണ് ഉപയോഗിച്ചത്. ഏഴാം ക്ളാസിലെ സാമൂഹികശാസ്ത്രത്തിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയാറാക്കിയതെന്ന് നാടകനടന്‍ കൂടിയായ അഫീഫ് മാസ്റ്റര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.