വടകരയില്‍ കുടിവെള്ള വിതരണം താളംതെറ്റുന്നു

വടകര: പമ്പ് ഹൗസിലെ വോള്‍ട്ടേജ് ക്ഷാമം വടകര ടൗണിലെ കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നതിനുപുറമെ പൈപ്പ്ലൈനിലെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തതും തലവേദനയാവുന്നു. വടകരയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിന്‍െറ ഭാഗമായി യുഡിസ് മാറ്റ് പദ്ധതി പ്രകാരം വടകര-ഗുളികപ്പുഴ പദ്ധതിയില്‍ കോടികളുടെ നവീകരണ പ്രവര്‍ത്തനം നടത്തിയിരുന്നു. അടിക്കടി പൊട്ടി ചോര്‍ച്ചയുണ്ടാകുന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുകയാണ് അന്ന് ചെയ്തത്. എന്നാല്‍, വടകര ടൗണിലെ പഴയ പൈപ്പുകള്‍ അതേപടി നിലനിര്‍ത്തുകയായിരുന്നു. ഇതിന്‍െറ ദുരിതമാണിപ്പോള്‍ പേറുന്നത്. നിലവില്‍ റോഡിന്‍െറ ഏത് ഭാഗത്തുകൂടിയാണ് പൈപ്പ് കടന്നുപോകുന്നതെന്ന് അധികൃതര്‍ക്ക് ബോധ്യമില്ല. അതുകൊണ്ടുതന്നെ, പ്രശ്നം മനസ്സിലാക്കാന്‍ പലയിടത്തായി കുഴിക്കേണ്ടിവരുകയാണ്. ചിലയിടങ്ങളില്‍ ഡ്രെയ്നേജിന് സമാന്തരമായി പൈപ്പ് കടന്നുപോകുന്നുണ്ട്. ഇവിടങ്ങളില്‍ കുടിവെള്ള പൈപ്പിലുണ്ടാകുന്ന നേരിയ പൊട്ടലിലൂടെ മാലിന്യം കലരുന്ന സാഹചര്യമുണ്ട്. പലപ്പോഴും മണ്ണുകലര്‍ന്ന വെള്ളം ലഭിക്കുന്ന പരാതിയുണ്ടാകുന്നത് ഈ സാഹചര്യത്തിലാണ്. കുടിവെള്ള വിതരണം കാര്യക്ഷമമാകണമെങ്കില്‍ ടൗണില്‍ പൈപ്പ്ലൈനുകള്‍ പൂര്‍ണമായി മാറ്റിസ്ഥാപിക്കണം. പൈപ്പ്ലൈനിലെ പ്രശ്നങ്ങള്‍ കാരണം ചിലയിടങ്ങളില്‍ ആഴ്ചകളോളം കുടിവെള്ളം മുടങ്ങുകയാണ്. പൈപ്പ് വെള്ളം മാത്രം ആശ്രയിക്കുന്നവരാണ് പ്രയാസപ്പെടുന്നത്. കൂരങ്കോട് പമ്പ് ഹൗസിലെ വോള്‍ട്ടേജിലെ വ്യതിയാനം പമ്പിങ്ങിനെ തടസ്സപ്പെടുത്തുന്നതും കുടിവെള്ളം മുടക്കുന്നു. വര്‍ഷങ്ങളായി വൈദ്യുതി പ്രശ്നം പമ്പ് ഹൗസിനെ താളംതെറ്റിക്കുകയാണ്. ഇതോടെ, ഭൂഗര്‍ഭ കേബിളിടാന്‍ ജല അതോറിറ്റി ആറു വര്‍ഷം മുമ്പ് വൈദ്യുതി വകുപ്പില്‍ 2.15 കോടി കെട്ടിവെച്ചിരുന്നു. എന്നാല്‍, എസ്റ്റിമേറ്റ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി പ്രവൃത്തി തുടങ്ങിയില്ളെന്നാണ് ആക്ഷേപം. ഭൂഗര്‍ഭ കേബിളിടുന്നതോടെ വോള്‍ട്ടേജ് പ്രശ്നം മാത്രമല്ല, ലൈനില്‍ വൈദ്യൂതി തടസ്സങ്ങളുണ്ടാകുമ്പോള്‍ പമ്പിങ് നിര്‍ത്തുന്നതും ഒഴിവാക്കാമെന്ന നേട്ടമാണ് വാട്ടര്‍ അതോറിറ്റിയെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചത്. ഇതോടെ കുടിവെള്ള വിതരണം സംബന്ധിച്ച പരാതികളില്‍നിന്ന് രക്ഷനേടാമെന്നാണ് അധികൃതര്‍ കരുതിയത്. എന്നാല്‍, കെ.എസ്.ഇ.ബി അധികൃതരുടെ അനങ്ങാപ്പാറ നയം വിലങ്ങുതടിയാവുകയായിരുന്നു. പമ്പിങ് സുഗമമാക്കണമെങ്കില്‍ 400 വോള്‍ട്ട് ലഭിക്കണം. 380 വോള്‍ട്ടാണെങ്കിലും അടിയന്തരഘട്ടത്തില്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. എന്നാല്‍, 360നുതാഴെ മാത്രമാകുമ്പോള്‍ പമ്പിങ് നിര്‍ത്തുകയാണ് ചെയ്യുന്നത്. കണക്കുപ്രകാരം വടകര ടൗണില്‍ ദിനംപ്രതി 80 ലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യണം. രണ്ട് മോട്ടോറുകള്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി പമ്പിങ് നടത്തിയാലേ ഇത്രയും വെള്ളം ടാങ്കുകളിലത്തെൂ. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ പമ്പ് ഹൗസില്‍ ജനറേറ്റര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണാവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT