നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്ലം വധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുപ്പതോളം വീടുകള്‍ക്കും അഞ്ച് വാഹനങ്ങള്‍ക്കുംനേരെ ആക്രമണമുണ്ടായി. തൂണേരിയിലെ വെള്ളൂരില്‍ 13 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ ആറുവരെ ഹര്‍ത്താലാചരിച്ചു. വീടുകള്‍ ആക്രമിച്ചവര്‍ കണ്ണില്‍കണ്ടതെല്ലാം തല്ലിത്തകര്‍ത്തു. വെള്ളൂരില്‍ കുളമുള്ളതില്‍ ചന്ദ്രന്‍െറ അലമാരയില്‍ സൂക്ഷിച്ച രണ്ടര പവന്‍ ബ്രേസ്ലെറ്റ് കവരുകയും ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. മീത്തല്‍ രാമചന്ദ്രന്‍െറ വീടിന്‍െറ മുന്‍ഭാഗത്തെ വാതില്‍ പൊളിച്ച് ഫര്‍ണിച്ചറുകര്‍ തകര്‍ത്തു. വീടുപണിക്കായി സൂക്ഷിച്ച 50,000 രൂപയും കവര്‍ന്നതായി പൊലീസില്‍ പരാതി നല്‍കി. കീഴന രാജന്‍െറ വീട്ടിനകത്ത് കയറിയ അക്രമികള്‍ ഫര്‍ണിച്ചറുകള്‍ തകര്‍ത്തു. 15 പവനും രണ്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നാദാപുരം പുളിക്കൂല്‍ സ്വദേശി അജിത്തിന്‍െറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറും തകര്‍ത്തിട്ടുണ്ട്. കല്ലാച്ചി കോടതി ജീവനക്കാരന്‍ വിലാതപുരത്തെ താഴെ തച്ചിനാണ്ടിയില്‍ വിജീഷ്, അനീഷ് മണങ്ങാനത്ത് എന്നിവര്‍ക്ക് മര്‍ദനമേറ്റു. ഇരുവരും നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.