തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറപ്പുഴയില്‍ കോണ്‍ക്രീറ്റ് പൈപ്പുകളിട്ട് ചപ്പാത്ത് നിര്‍മിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്. മൂന്ന് കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളമൊഴുകുന്നത് ഇതുവഴിയാക്കിയിരിക്കുകയാണ്. സ്വകാര്യ റോഡ് നിര്‍മാണത്തിനായാണ് ചപ്പാത്തുണ്ടാക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ തഹസില്‍ദാര്‍ക്ക് പരാതിനല്‍കിയിരുന്നു. എന്നാല്‍, റവന്യൂ അധികൃതര്‍ ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടില്ളെന്ന് ആക്ഷേപമുണ്ട്. പുഴയില്‍ അനധികൃതമായി സ്ഥാപിച്ച പൈപ്പുകള്‍ എടുത്തുമാറ്റാന്‍ ഉടന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാവശ്യപ്പെട്ട് കൂമ്പാറ പരിസ്ഥിതി സംരക്ഷണസമിതി നല്‍കിയ വിവരാവകാശ അപേക്ഷക്ക് 30 ദിവസമായിട്ടും വില്ളേജ് അധികൃതര്‍ മറുമടിനല്‍കിയിട്ടില്ളെന്ന് പരാതിയുണ്ട്. കൂമ്പാറപ്പുഴയില്‍ നിര്‍മാണത്തിനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് പൈപ്പുകള്‍ എടുത്തുമാറ്റുമെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റ് സോളി ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. ചപ്പാത്ത് നിര്‍മാണത്തിന് പഞ്ചായത്ത് ഭരണസമിതി അനുമതിയുണ്ടെങ്കിലും പൈപ്പുകള്‍ സ്ഥാപിക്കാന്‍ അനുമതിനല്‍കിയില്ളെന്നാണ് പ്രസിഡന്‍റ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.