ചേളന്നൂര്‍: ദി കാലിക്കറ്റ് കോഓപറേറ്റിവ് അര്‍ബന്‍ ബാങ്കിന്‍െറ ഏഴേആറ് ശാഖയില്‍ ദിവസം മാറി ദേശീയപതാക കെട്ടിയത് വിവാദമായി. ദേശീയപതാകയെ അനാദരിച്ചതിന് കാക്കൂര്‍ പൊലീസ് കേസെടുത്തു. ബാങ്കിന്‍െറ ശാഖാ കെട്ടിടത്തിന്‍െറ ഷീറ്റില്‍ റോഡിലേക്ക് നീട്ടി പതാക കെട്ടിയതായി രാവിലെ 8.30ഓടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ബാങ്ക് മാനേജരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പൊലീസത്തെി ജനസാന്നിധ്യത്തില്‍ ദേശീയപതാക അഴിച്ചുമാറ്റി. അടുത്തടുത്ത ദിവസങ്ങളില്‍ അവധിയായതിനാല്‍ ബാങ്ക് മാനേജര്‍ ഫുള്‍ടൈം വാച്ച്മാനോട് ആഗസ്റ്റ് 15ന് പതാക കെട്ടാന്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍, ജീവനക്കാരന്‍ ശനിയാഴ്ച രാവിലെതന്നെ കെട്ടുകയായിരുന്നു. പതാക കെട്ടിയത് തനിക്ക് സംഭവിച്ച അബദ്ധമാണെന്നും ദേശീയപതാകയെയോ ബാങ്കിനെയോ അവഹേളിക്കാന്‍ ആയിരുന്നില്ളെന്നും വാച്ച്മാന്‍ മാനേജര്‍ക്ക് രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ടത്രെ. ഈ രേഖ കാക്കൂര്‍ പൊലീസിന് കൈമാറിയതായാണ് അറിയുന്നത്. ദേശീയപതാകയെ അനാദരിച്ചതിന് കാക്കൂര്‍ എസ്.ഐ കെ.പി. പ്രവീണ്‍കുമാറാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.