നാദാപുരം കൊലപാതകം: തുണയായത് താളം തെറ്റിയ പൊലീസ് സംവിധാനം

നാദാപുരം: അടിക്കടി ക്രമസമാധാന പ്രശ്നങ്ങള്‍ ഉടലെടുക്കുന്ന നാദാപുരത്ത് പൊലീസ് സംവിധാനം താളം തെറ്റിയത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ വധിക്കാനത്തെിയ അക്രമികള്‍ക്ക് തുണയായി. സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ തസ്തിക ഒഴിഞ്ഞിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പുതുതായി ആരെയും നിയമിച്ചിട്ടില്ല. മേഖലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ സ്ഥാപിച്ച കണ്‍ട്രോള്‍ റൂമിന്‍െറയും പ്രവര്‍ത്തനം അവതാളത്തിലാണ്. കണ്‍ട്രോള്‍ റൂം അസി. കമീഷണര്‍ സ്ഥലം മാറിപ്പോയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും പുതുതായി ആരും എത്തിയിട്ടില്ല. നാദാപുരം പൊലീസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറുടെ ചുമതല കണ്‍ട്രോള്‍ റൂം സി.ഐക്കാണ്. ഇദ്ദേഹത്തിന് തന്നെയാണ് വടകര സര്‍ക്ക്ളിന്‍െറയും ചുമതല. ഷിബിന്‍ വധക്കേസില്‍ കോടതി വിട്ടയച്ച പ്രതികള്‍ക്ക് വധഭീഷണിയുള്ളതായി നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൂണേരി വെള്ളൂര്‍ മേഖലകളില്‍ വാഹന പരിശോധനയും സുരക്ഷാക്രമീകരണങ്ങളും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ല. പരിചയമുള്ള ഉദ്യോഗസ്ഥരെ പെട്ടെന്ന് സ്ഥലം മാറ്റി. എന്നാല്‍, പകരക്കാരെ നിയമിച്ചില്ല. ഷിബിന്‍ വധത്തോടനുബന്ധിച്ച് മാസങ്ങളോളം തൂണേരി ഭാഗങ്ങളില്‍ ചെക് പോസ്റ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. എന്നാല്‍, കൊലപാതക കേസിന്‍െറ വിധി വരുന്നതിന്‍െറ തൊട്ട് മുമ്പുതന്നെ പരിശോധനകള്‍ വെട്ടിക്കുറച്ചു. ചെക് പോസ്റ്റുകളടക്കമുള്ള സംവിധാനങ്ങള്‍ മാറ്റി. ഇതോടെ അക്രമികള്‍ക്ക് ആയുധങ്ങളുമായി കാറില്‍ എത്താന്‍ എളുപ്പമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.