കൊടുവള്ളി: മോഡേണ്‍ ബസാര്‍ കരിങ്കമണ്ണ് കുഴിയില്‍ ദേശീയപാതയിലെ വണ്‍വേ റോഡിന്‍െറ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് ബസ് തലകീഴായി മറിഞ്ഞു. യാത്രക്കാരായ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്തുനിന്ന് മൈസൂരുവിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവര്‍ കോട്ടയം പായിപ്പറ്റ അമ്പാടിയില്‍ ബിനു പി. ജോര്‍ജ് (41), കണ്ടക്ടര്‍ ചങ്ങനാശ്ശേരി പാറപറമ്പില്‍ അജയകുമാര്‍ (40), സുല്‍ത്താന്‍ ബത്തേരി സ്വദേശി സിബ്രില്ല (22), വയനാട് കാര്യമ്പത്ത് റനിഷ (17), വൈശാഖ് കിഴക്കോത്ത് (17), ബിജി മനോജ് കല്‍പറ്റ (37), സുല്‍ത്താന്‍ ബത്തേരി കുന്നേല്‍ നിനു (21), അലി കോഴിക്കോട് (42), കോണിച്ചിറ താഴത്തുവയല്‍ രാഘവന്‍ (52), കോണിച്ചിറ മാട്ടാപ്പള്ളി വിജയന്‍ (50), സതീഷ് (43), സാനിയ സതീഷ് (12), ബത്തേരി കുപ്പാടി കരിങ്കുറ്റി ദേവിക എന്നിവരുള്‍പ്പെടെ ഇരുപതോളം പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വെണ്ണക്കാട്ടുള്ള കിംസ് ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ മൂന്നു പേര്‍ മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗത്തിലായിരുന്ന ബസിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസ് ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും റോഡിലൂടെ നിരങ്ങി സമീപത്തെ ഇരുമ്പിന്‍െറ വൈദ്യുതി തൂണില്‍ വന്നിടിച്ച് നില്‍ക്കുകയുമായിരുന്നു. വാഹനത്തിരക്കില്ലാത്ത സമയവും വണ്‍വേ റോഡിലുമായതിനാലാണ് വലിയ ദുരന്തം ഒഴിവായത്. അപകടത്തിന്‍െറ ശബ്ദം കേട്ട് വന്ന നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിന്‍െറ ഇരു ഭാഗത്തെയും ഷട്ടറുകള്‍ താഴ്ത്തിയിട്ടതിനാല്‍ യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീണില്ല. സംഭവസ്ഥലത്തത്തെിയ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ചില്ലുകള്‍ തകര്‍ത്ത് അകത്തുകയറിയാണ് യാത്രക്കാരെ പുറത്തത്തെിച്ചത്. ബസ് കണ്ടക്ടര്‍ വിജയകുമാറിന്‍െറ ഒരു കൈ ബസിന്‍െറ അടിയില്‍പ്പെട്ടിരുന്നു. ഏറെ പണിപ്പെട്ട് ബസ് ഉയര്‍ത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയിലത്തെിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗത തടസ്സമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.