വടകര: അഴിയൂര്‍ ബ്രാഞ്ച് കനാലിന്‍െറ ചോറോട് പഞ്ചായത്തിലെ വള്ളിക്കാട് പ്രദേശത്തെ അക്വഡേറ്ററുകള്‍ അപകടാവസ്ഥയിലായത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായിട്ടുള്ള കനാല്‍ പൊളിച്ചു മാറ്റി പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് സി.പി.എം വൈക്കിലശേരി ലോക്കല്‍ കമ്മിറ്റി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന് നിവേദനം നല്‍കി. പൂര്‍ണമായും അപകടസ്ഥിതിയിലുള്ള ഈ അക്വഡേറ്ററിന് സമീപം അപകടസൂചന അറിയിച്ചുകൊണ്ട് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അഞ്ചു വര്‍ഷം മുമ്പ് ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ തുടര്‍ നടപടിയുണ്ടായിട്ടില്ല. കനാലിന്‍െറ അടിയിലുള്ള നാല് റോഡിലൂടെ നിത്യേന നിരവധി വാഹനം കടന്നുപോകുന്നുണ്ട്. 10 മീറ്റര്‍ ഉയരമുള്ള അക്വിഡേറ്ററിന്‍െറ കോണ്‍ക്രീറ്റ് തൂണുകളെല്ലാം ദ്രവിച്ച നിലയിലാണുള്ളത്. കാലാനുസൃതമായി അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടാവസ്ഥക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.