കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്

താമരശ്ശേരി: തൃശൂരിലേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ കൂടത്തായിക്കടുത്ത് ചുടലമുക്കില്‍ രാവിലെ 8.30നാണ് സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ അരീക്കോട് മുള്ളന്‍മടക്കല്‍ പ്രേംജിത് (34), ബസ് യാത്രക്കാരായ അജിത് പൂതാടി (30), ഓമശേരി വിജി (35), ഉണ്ണികുളം ഇബ്രാഹീം (50), മുഹമ്മദ് എളമന്തം (50), തച്ചംപൊയില്‍ ശ്രീജ (33) എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ പ്രേംജിത്തിന്‍െറ പരിക്ക് ഗുരുതരമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.