ഫറോക്ക്: യുവാവിനെ പുഴയില്‍ കാണാതായെന്ന പരാതിയെതുടര്‍ന്ന് ചാലിയാറില്‍ തിരച്ചില്‍ നടത്തി. കോഴിക്കോട് സൗത് ബീച്ചില്‍ മാനൂറയില്‍ അബ്ദുല്‍ സലീമിന്‍െറ മകന്‍ അബ്ദുല്‍ ഫഹദിനെ(21)യാണ് കാണാതായത്. ഫറോക്ക് പഴയ പാലത്തിനു സമീപത്തും പരിസരത്തും കോസ്റ്റല്‍ പൊലീസും മീഞ്ചന്ത, ബീച്ച് ഫയര്‍ഫോഴ്സ് യൂനിറ്റുകളും സംയുക്തമായി തിരച്ചില്‍ നടത്തി. ഫറോക്ക് പഴയപാലം മുതല്‍ ബേപ്പൂര്‍ അഴിമുഖം വരെയുള്ള ചാലിയാര്‍ പുഴയുടെ ഭാഗത്ത് വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് മൂന്നുമണി വരെ പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടത്തൊനായില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വീട്ടില്‍നിന്നിറങ്ങിയ യുവാവ് ഇതിനുശേഷം ഫറോക്ക് പാലത്തിനു സമീപത്തുനിന്ന് വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. ഇതിനെതുടര്‍ന്ന് വീട്ടുകാര്‍ പുലര്‍ച്ചെതന്നെ പാലത്തിനു സമീപത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫഹദിനെ കണ്ടത്തൊനായില്ല. പകല്‍ പാലത്തോടു ചേര്‍ന്നുള്ള നടപ്പാതയില്‍ യുവാവിന്‍െറ ചെരിപ്പും പരിസരത്തുനിന്ന് ഇയാള്‍ ഓടിച്ച ഇരുചക്രവാഹനവും കണ്ടത്തെിയതാണ് പുഴയില്‍ ചാടിയെന്ന സംശയത്തിനിടയാക്കിയത്. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.