‘തൃണമൂല്‍ ബംഗാളില്‍ ബി.ജെ.പിയുടെ സബ് കോണ്‍ട്രാക്ടര്‍’

കോഴിക്കോട്: ബംഗാളില്‍ ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ബി.ജെ.പി ഉപകരാര്‍ കൊടുത്തിരിക്കയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം എം.പി. സി.പി.എം ജില്ലാ കമ്മിറ്റി ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച ബംഗാള്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാര്‍ക്സിസം തകര്‍ന്നാല്‍ മാത്രമേ ഫാഷിസ്റ്റ് രാജ്യം തീര്‍ക്കാനാവുള്ളൂവെന്ന ബോധ്യത്തില്‍നിന്നാണ് സംഘ്പരിവാറിന്‍െറ നീക്കം. ഗുജറാത്തില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതുപോലെ സി.പി.എം കേന്ദ്രങ്ങളില്‍ ആക്രമണം സംഘടിപ്പിച്ച് പ്രവര്‍ത്തകരെ കേസുകളില്‍ ഉള്‍പ്പെടുത്തുകയാണ്. ഗുജറാത്ത് ഹിന്ദുത്വ പരീക്ഷണശാലയാക്കിയ പോലെ ബംഗാളിനെ മതനിരപേക്ഷത തകര്‍ക്കാനുള്ള പരീക്ഷണശാലയാക്കി മാറ്റി. തൃണമൂലായാല്‍ കേസുകള്‍ ഒഴിവാക്കിക്കൊടുത്ത് എന്തുമാകാമെന്ന നിലവന്നു. ഡല്‍ഹി സര്‍ക്കാറിനെതിരെ നിരന്തരം നടപടിയെടുക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന അമിത് ഷാ ബംഗാളിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം കമ്യൂണിസമാണെന്ന് ആവര്‍ത്തിക്കുകയാണ് -മുഹമ്മദ് സലിം എം.പി അഭിപ്രായപ്പെട്ടു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം. ഭാസ്കരന്‍, പി. വിശ്വന്‍, അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT