കൊടുവള്ളി: കൊടുവള്ളി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ വളപ്പിലെ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ നശിക്കുന്നു. പഴയ ആശുപത്രി കെട്ടിടത്തിന്‍െറ പിറകുവശത്താണ് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് കോണ്‍ക്രീറ്റ് കെട്ടിടം പണിതത്. ആശുപത്രിയില്‍ കിടത്തിചികിത്സാ സൗകര്യം ഒരുക്കിയാല്‍ രാത്രികാലങ്ങളില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമെല്ലാം താമസിക്കാനാണ് സൗകര്യപ്രദമായ കെട്ടിടം പണിതത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് ആശുപത്രിയില്‍ കിടത്തിചികിത്സ ആരംഭിച്ചത്. എന്നാല്‍, ആവശ്യമായ ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ സര്‍ക്കാര്‍ ഇതുവരെയും അംഗീകരിക്കാത്തതിനാല്‍ രാത്രികാല കിടത്തിചികിത്സ ആരംഭിക്കാനായിട്ടില്ല. അതിനാല്‍, പുതുതായി നിര്‍മിച്ച കെട്ടിടവും ഉപയോഗപ്പെടുത്താന്‍ അധികൃതര്‍ക്കായില്ല. കഴിഞ്ഞ ബ്ളോക് പഞ്ചായത്തും ലക്ഷങ്ങള്‍ മുടക്കി ആശുപത്രിയില്‍ വനിതകള്‍ക്ക് മാത്രമായി വാര്‍ഡ് തുടങ്ങുന്നതിന് കെട്ടിടം പണിത് ഉദ്ഘാടനം ചെയ്തിട്ടുണ്ട്. കിടത്തി ചികിത്സ ഫലപ്രദമല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിലവിലുള്ള സൗകര്യങ്ങളും ഉപയോഗപ്പെടുത്താനാവുന്നില്ല. നേരത്തേ ബ്ളോക് പഞ്ചായത്തിന്‍െറ അധീനതയിലായിരുന്ന ആശുപത്രി ഇപ്പോള്‍ കൊടുവള്ളി നഗരസഭയുടെ അധീനതയിലാണുള്ളത്. ആശുപത്രിയുടെ വികസനം സംബന്ധിച്ച് നഗരസഭ കഴിഞ്ഞദിവസം സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. മതിയായ ജീവനക്കാരെ നിയമിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമായിരുന്നു ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍, പ്രസ്തുതയോഗത്തില്‍ സ്ഥലം എം.എല്‍.എയെ ബന്ധപ്പെട്ടവര്‍ ക്ഷണിച്ചിരുന്നില്ല. പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കൊടുവള്ളിയുടെ വികസനവുമായി ബന്ധപ്പെട്ട് അടുത്തമാസം കൊടുവള്ളിയില്‍ വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ആശുപത്രി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് കാരാട്ട് റസാഖ് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.