നാദാപുരം: അരൂര്‍ മലയാടപൊയില്‍ മലയില്‍ ചെങ്കല്‍ -കരിങ്കല്‍ ഖനന മാഫിയ പിടിമുറുക്കുന്നു. മേഖലയില്‍ 25ഓളം ക്വാറികള്‍ക്ക് അനുമതിയില്ല. പുറമേരി പഞ്ചായത്ത് അതിര്‍ത്തിയില്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്തിയാണ് അനധികൃത ഖനനം നടത്തുന്നത്. ദിനംപ്രതി നൂറുകണക്കിന് ലോഡ് ചെങ്കല്ലും കരിങ്കല്ലും മേഖലയില്‍നിന്ന് കടത്തുമ്പോള്‍ അധികൃതര്‍ നോക്കുകുത്തിയാവുകയാണ്. 50ഓളം ടിപ്പര്‍ ലോറികള്‍ ഇവിടെനിന്ന് ദിനേന ഖനന സാമഗ്രികള്‍ ജില്ലക്ക് പുറത്തേക്ക് കൊണ്ടുപോകുന്നുണ്ട്. റവന്യൂ, പൊലീസ് വകുപ്പുകള്‍ ഇവര്‍ക്കുവേണ്ട സഹായം നല്‍കുന്നുവെന്ന് ആരോപിക്കപ്പെടുന്നു. ഗ്രാമപഞ്ചായത്ത് അധികൃതരില്‍നിന്ന് ലഭിക്കുന്ന പിന്തുണയും ഖനനത്തിന് ആക്കംകൂട്ടുകയാണ്. ഖനന മാഫിയ, ഉദ്യോഗസ്ഥ സംഘത്തെ വിലക്കെടുത്തും മാസപ്പടി നല്‍കിയുമാണ് ഖനനത്തിന് കളമൊരുക്കുന്നത്. അടുത്തടുത്തായിട്ടാണ് 25ഓളം സ്ഥലങ്ങളില്‍ ചെങ്കല്‍ ഖനനം നടക്കുന്നത്. കൂടാതെ ഒരിടത്ത് യഥേഷ്ടം കരിങ്കല്‍ ഖനനവും നിര്‍ബാധം നടക്കുകയാണ്. ഗ്രാമപഞ്ചായത്ത് നല്‍കിയ വിവരാവകാശ രേഖയില്‍ മലയാടപൊയിലില്‍ ചെങ്കല്‍-കരിങ്കല്‍ ഖനനത്തിന് ലൈസന്‍സ് നല്‍കിയിട്ടില്ളെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ പഞ്ചായത്തിന്‍െറ ഭാഗത്തുനിന്ന് ഒരു നടപടികളും ഉണ്ടാവാത്തത് ദുരൂഹതകള്‍ക്കിടയാക്കിയിട്ടുണ്ട്.ചെങ്കുത്തായ മലമുകളില്‍ നടക്കുന്ന ഖനനം പ്രദേശത്ത് കഴിഞ്ഞ വേനലില്‍ കടുത്ത ജലക്ഷാമത്തിനാണ് ഇടയാക്കിയത്. നേരത്തേ അപൂര്‍വയിനം ഒൗഷധ സസ്യങ്ങളുടേതടക്കം കലവറയായിരുന്ന മലയാടപൊയില്‍ ഖനന മാഫിയയുടെ കൈകളില്‍ അകപ്പെട്ടിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടു. ഖനനത്തിനെതിരെ പ്രതിഷേധിക്കാന്‍ പ്രദേശവാസികള്‍ക്ക് കഴയാത്തത് ഖനന മാഫിയയില്‍നിന്നുള്ള കടുത്ത ഭീഷണികാരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.