പന്തീരാങ്കാവ്: മാമ്പുഴ ചെറുപുഴകളുടെ ശുചീകരണത്തിന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് കോഴിക്കോട് കോര്‍പറേഷന്‍െറ സഹായം തേടി. വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍നിന്നുള്ള രാസ അവശിഷ്ടങ്ങളുള്‍പ്പെടെയുള്ളവ പുഴയുടെ മലിനീകരണത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിക്കുന്നുവെന്ന ശാസ്ത്രീയ പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്തിന്‍െറ അതിര്‍ത്തി പങ്കിടുന്ന കോര്‍പറേഷന്‍െറ കൂടി സഹകരണം തേടിയത്.ചാലിയാറിന്‍െറ കൈവഴികളായ മാമ്പുഴയും ചെറുപുഴയും മലിനീകരണത്തില്‍നിന്നും കൈയേറ്റത്തില്‍നിന്നും സംരക്ഷിക്കാന്‍ മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരും ഗ്രാമപഞ്ചായത്തുകളും പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ടൂറിസം വകുപ്പ് മാമ്പുഴയില്‍ ടൂറിസം സാധ്യതകളെക്കുറിച്ച് പഠനവും നടത്തിയിട്ടുണ്ട്.എന്നാല്‍, പുഴയില്‍ ഭീമമായ രീതിയില്‍ രാസമാലിന്യമുള്‍പ്പെടെ കലരുകയും പുഴയിലെ ജൈവ സത്വത്തിന് ഭീഷണിയാവുംവിധം ഇ-കോളി ഉള്‍പ്പെടെയുള്ളവ വര്‍ധിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട് വരികയും ചെയ്ത സാഹചര്യത്തിലാണ് കോഴിക്കോട് കോര്‍പറേഷന്‍െറ കൂടി സഹകരണത്തോടെ പുഴ വീണ്ടെടുപ്പിന് ഗ്രാമപഞ്ചായത്ത് പദ്ധതി തയാറാക്കുന്നത്.ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. തങ്കമണി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ജലവിഭവകേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ടും അപേക്ഷയും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.