മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: ‘കിഫ്ബി’യുടെ ആദ്യ പദ്ധതിയായി റോഡ് വികസനം യാഥാര്‍ഥ്യമാക്കും –മന്ത്രി തോമസ് ഐസക്

കോഴിക്കോട്: വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നിക്ഷേപം കണ്ടത്തെുന്നതിനായി രൂപവത്കരിക്കുന്ന കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡിന്‍െറ (കിഫ്ബി) പ്രഥമ പദ്ധതിയായി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം യാഥാര്‍ഥ്യമാക്കുമെന്നും പണം തടസ്സമാകില്ളെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. റോഡ് വിഷയത്തില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് ഡോ. എം.ജി.എസ്. നാരായണനും മറ്റു ഭാരവാഹികളുമായും തിങ്കളാഴ്ച രാവിലെ കോഴിക്കോട് ഗെസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനുവദിച്ച തുക തീര്‍ന്നതിനാല്‍ ഫണ്ടില്ലാതെ റോഡ് വികസനം മുന്നോട്ടുപോകില്ളെന്ന് ‘മാധ്യമം’ തിങ്കളാഴ്ച വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടിരുന്നുവെന്നും റോഡ് വികസന വിഷയത്തില്‍ ഒരു ആശങ്കയും വേണ്ടെന്നും പണം ലഭ്യമാക്കുമെന്നും ഇനി സമരം ചെയ്യേണ്ടിവരില്ളെന്നും മന്ത്രി ഉറപ്പുനല്‍കി. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നിവേദനം നല്‍കിയതിന്‍െറ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച നടന്നത്. ഇതുവരെ ലഭിച്ച 64 കോടി രൂപയില്‍ സര്‍ക്കാര്‍ ഭൂമിക്ക് മതില്‍ കെട്ടുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. റോഡിനായി ഏറ്റെടുക്കേണ്ട ബാക്കി ഭൂമിയുടെ വിലയും റോഡ് നിര്‍മാണത്തിനാവശ്യമായ തുകയും കണക്കാക്കി റിപ്പോര്‍ട്ട് അടിയന്തരമായി സര്‍ക്കാറിന് അയക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് മേയര്‍, എം.പി, എം.എല്‍.എമാര്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, റവന്യൂ-പൊതുമരാമത്ത്-റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരടങ്ങുന്ന ഉന്നതലയോഗം വിളിച്ചുചേര്‍ക്കാന്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എയെ ചുമതലപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്‍െറ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അതംഗീകരിച്ച് റോഡ് വികസനം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ അഡ്വ. മാത്യു കട്ടിക്കാന, എം.പി. വാസുദേവന്‍, കെ.വി. സുനില്‍കുമാര്‍, പ്രദീപ് മാമ്പറ്റ, എ.കെ. ശ്രീജന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വെള്ളിമാട്കുന്ന് റോഡ് വിഷയത്തില്‍ കുറെ നാളായി സമരവും ബഹളവും നടക്കുന്നതാണെന്നും ഇക്കാര്യത്തില്‍ ഇനി ആശങ്കവേണ്ടെന്നും നടക്കാവ് ഗേള്‍സ് സ്കൂളില്‍ വിദ്യാഭ്യാസ ശില്‍പശാല ഉദ്ഘാടനത്തിനുശേഷം മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. 2008ല്‍ താന്‍ മന്ത്രിയായിരുന്നപ്പോള്‍ അനുവാദം നല്‍കിയ പദ്ധതിയാണിത്. ഇതുവരെ പ്രശ്നം തീര്‍ന്നിട്ടില്ല. കാരണം റോഡ് വികസനത്തിനായി ഇനി ഭൂമി ഏറ്റെടുക്കാന്‍ മാത്രം 350 കോടി രൂപ ആവശ്യമാണ്. വിഷയത്തില്‍ എം.എല്‍.എയുമായും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായും സംസാരിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.