കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ നില മെച്ചപ്പെടുത്തി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍. ജില്ലയിലെ 77 സര്‍ക്കാര്‍ സ്കൂളുകളിലായി പരീക്ഷയെഴുതിയ 18,606ല്‍ 17,725 പേരും ഉപരിപഠനത്തിന് അര്‍ഹരായി. ഇതില്‍ 825 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി. 95.26 ശതമാനമാണ് വിജയശതമാനം. സര്‍ക്കാര്‍ സ്കൂളുകളില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളാണ് വിജയശതമാനം കൂട്ടിയത്. ജില്ലാപഞ്ചായത്ത്, കോര്‍പറേഷന്‍, ഗ്രാമപഞ്ചായത്തുകള്‍, അധ്യാപകര്‍, സ്കൂള്‍ സംരക്ഷണസമിതികള്‍ തുടങ്ങിയവര്‍ നടത്തിയ തീവ്രയത്ന പരിപാടികളാണ് ഫലംകണ്ടത്. എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയെ അപേക്ഷിച്ച് വിജയശതമാനത്തില്‍ ഏറെ പിന്നിലായിരുന്നു മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകള്‍. അടിസ്ഥാനസൗകര്യത്തിലും അധ്യാപകരുടെ കഠിന പരിപാടികളുമാണ് വിജയംകണ്ടത്. 12 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുമേനി വിജയം നേടി. അണ്‍ എയ്ഡഡ്, എയ്ഡഡ് സ്കൂളുകള്‍ കുത്തകയാക്കിയ നൂറുമേനിയാണ് അടുത്തകാലത്തായി സര്‍ക്കാര്‍ മേഖലയിലുമത്തെുന്നത്. പല സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഒരാളുടെ പരാജയംമൂലമാണ് നൂറുമേനി നഷ്ടപ്പെട്ടത്.ബാലുശ്ശേരി ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയ 357ല്‍ 356പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 41 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി. അവിടനെല്ലൂര്‍ ഗവ. എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയ 233ല്‍ 232പേരും ജയിച്ചു. 20 പേര്‍ക്ക് മുഴുവന്‍ എ പ്ളസുണ്ട്. ശിവപുരം ഗവ. എച്ച്.എസ്.എസില്‍ പരീക്ഷയെഴുതിയ 129ല്‍ 128പേരും യോഗ്യതനേടി. 10പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി. ഇരിങ്ങല്ലൂര്‍ ജി.എച്ച്.എസില്‍ പരീക്ഷയെഴുതിയ 89ല്‍ 88 പേര്‍ യോഗ്യത നേടി. മൂന്നുപേര്‍ മുഴുവന്‍ എ പ്ളസ് നേടി. നായര്‍കുഴി ഗവ. ഹൈസ്കൂളില്‍ പരീക്ഷക്കിരുന്ന 80ല്‍ 79പേരും ജയിച്ചു. രണ്ടുപേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ളസുണ്ട്. അഴിയൂര്‍ ജി.എച്ച്.എസ്.എസില്‍ പരീക്ഷക്കിരുന്ന 74ല്‍ 73പേരും യോഗ്യത നേടി. കുണ്ടൂപറമ്പ് ജി.എച്ച്.എസ്.എസില്‍ 58ല്‍ 57പേര്‍ യോഗ്യത നേടി. ഒരാള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസും നേടി. രാരോത്ത് ജി.എച്ച്.എസ്.എസ് 50-49, കക്കോടി ജി.എച്ച്.എസ്.എസ് 49-48, കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസ് 30-29, ഈസ്റ്റ്ഹില്‍ ഗവ. എച്ച്.എസ്.എസ് 16-15 എന്നിങ്ങനെ പരീക്ഷയെഴുതിയവരും ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.