മാവൂര്‍: വില്ളേജില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എംസാന്‍ഡ് യൂനിറ്റുകള്‍ അടച്ചുപൂട്ടാന്‍ സബ്കലക്ടറുടെ ഉത്തരവ്. വില്ളേജ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് എംസാന്‍ഡ് യൂനിറ്റുകളില്‍ ആറ് എണ്ണത്തിനും ലൈസന്‍സ് ഇല്ളെന്നും ശേഷിക്കുന്നതിന്‍െറ ലൈസന്‍സ് കാലാവധി കഴിഞ്ഞെന്നും അറിയിച്ച് മാവൂര്‍ വില്ളേജ് ഓഫിസറുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ഉത്തരവ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എംസാന്‍ഡ് യൂനിറ്റുകള്‍ അവശിഷ്ടങ്ങള്‍ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ ഉപയോഗിക്കുന്നെന്നും ഇത് പരിസ്ഥിതിക്ക് ഭീഷണിയാകുന്നെന്നും കാണിച്ച് ചെറൂപ്പ ഇടക്കണ്ടിയില്‍ സതീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സബ് കലക്ടര്‍ വില്ളേജ് ഓഫിസറോട് റിപ്പോര്‍ട്ട് തേടിയത്്. പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതോടൊപ്പം ഈ യൂനിറ്റുകളില്‍നിന്ന് നെല്‍വയലുകളിലും തണ്ണീര്‍ത്തടങ്ങളിലും നിക്ഷേപിച്ചത്10 ദിവസത്തിനകം ഉടമകള്‍ നീക്കംചെയ്യണമെന്നും ഉത്തരവിലുണ്ട്. എംസാന്‍ഡ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥല ഉടമകള്‍ക്കാണ് സബ്കലക്ടര്‍ ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്. അതേസമയം, നെല്‍വയലിലെയും തണ്ണീര്‍ത്തടങ്ങളിലെയും അനധികൃത നിക്ഷേപം എടുത്തുമാറ്റി ഭൂമി പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ സ്ഥല ഉടമസ്ഥര്‍ വീഴ്ചവരുത്തുന്നപക്ഷം വില്ളേജ് ഓഫിസര്‍ ഇവ എടുത്തുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിലുണ്ട്. അവശിഷ്ടങ്ങള്‍ എടുത്തുമാറ്റാന്‍ വരുന്ന ചെലവ് സ്ഥല ഉടമകളില്‍നിന്ന് ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടി ആരംഭിക്കണമെന്നും മാവൂര്‍ വില്ളേജ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത യൂനിറ്റുകള്‍ക്കെതിരെ സമീപവാസികള്‍ ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, എ.ഡി.എം, മലിനീകരണ നിയന്ത്രണബോര്‍ഡ്, പൊലീസ് തുടങ്ങിയവര്‍ക്ക് നേരത്തേ പരാതി നല്‍കിയിരുന്നു. നേരത്തേയുണ്ടായ അടച്ചുപൂട്ടല്‍ നിര്‍ദേശങ്ങളെല്ലാം ലംഘിക്കപ്പെടുകയായിരുന്നു. പാറപ്പൊടി കൊണ്ടുവന്ന് നീര്‍ത്തടങ്ങളില്‍നിന്നും പുഴയില്‍നിന്നും വെള്ളം പമ്പ് ചെയ്ത് സംസ്കരിച്ചാണ് യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. നീര്‍ത്തടങ്ങളിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കുമാണ് മാലിന്യം ഒഴുക്കിവിടുന്നത്. ജലസ്രോതസ്സുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യം വന്‍ പാരിസ്ഥിതിക പ്രശ്നങ്ങളുയര്‍ത്തുമെന്ന് പഠനങ്ങള്‍ കണ്ടത്തെിയിരുന്നു. ജലസ്രോതസ്സുകളുടെ അടിഞ്ഞുകൂടുന്ന മാലിന്യം ഇവയുടെ സ്വാഭാവികത നശിപ്പിക്കുകയും ജലം മണ്ണിനടിയിലേക്ക് ഊര്‍ന്നിറങ്ങുന്നത് തടയുകയും ചെയ്യും. അതിനാല്‍ മത്സ്യങ്ങളെയും ചെറുജീവികളെയും ഇല്ലാതാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. തെങ്ങിലക്കടവ്-പള്ളിയോള്‍ നീര്‍ത്തടത്തില്‍ ദേശാടനപക്ഷികളുടെ വരവുകുറയാന്‍ കാരണം എംസാന്‍ഡ് യൂനിറ്റുകളുടെ സാന്നിധ്യമാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു. പഞ്ചായത്ത് പരിധിയില്‍ എത്ര അനധികൃത യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ഇതുസംബന്ധിച്ച് കൃത്യമായ വിവരമില്ളെന്ന പഞ്ചായത്ത് അധികൃതരുടെ മറുപടി വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.