വടകര: ജീവനക്കാരില്ലാതെ എക്സൈസ് വകുപ്പ് നട്ടംതിരിയുന്നു. സംസ്ഥാന സര്‍ക്കാറിന് സെയില്‍സ് ടാക്സ് കഴിഞ്ഞാല്‍ റവന്യൂ വരുമാനം ലഭിക്കുന്നത് എക്സൈസ് വഴിയാണ്. എന്നാല്‍, 1968ലെ സ്റ്റാഫ് പാറ്റേണ്‍ മാത്രമാണിപ്പോഴുമുള്ളത്. ചുരുക്കം ഓഫിസര്‍ തസ്തികകള്‍ മാത്രമാണ് പുതുതായി വന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള മദ്യ-മയക്കുമരുന്നുമാഫിയകളെ പിടികൂടാന്‍ നിലവിലുള്ള സംവിധാനം പര്യാപ്തമല്ല. സംസ്ഥാനത്ത് മദ്യനിരോധം ഭാഗികമായി നടപ്പാക്കിയപ്പോള്‍ എക്സൈസിനെ കാര്യക്ഷമമാക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പും ഉത്സവങ്ങളും നടക്കുന്ന വേളയില്‍ വലിയരീതിയില്‍ മദ്യക്കടത്തുള്‍പ്പെടെ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍തന്നെ പറയുന്നത്. എന്നാല്‍, ജീവനക്കാരുടെയും ആധുനികവത്കരണത്തിന്‍െറയും അഭാവം തിരിച്ചടിയാവുകയാണ്. മയക്കുമരുന്നുകള്‍ തിരിച്ചറിയാനോ, മദ്യം കണ്ടത്തൊനുള്ള സ്കാനറോ ഇവരുടെ കൈകളിലില്ല. മാഹിയില്‍നിന്ന് കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് മദ്യം കടത്തുന്നത് പതിവാണ്. റോഡിനുപുറമെ, കടല്‍മാര്‍ഗവും കടത്ത് നടക്കുകയാണ്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍പോലുള്ള ചെക് പോസ്റ്റില്‍ എക്സൈസിന് സ്വന്തമായി വാഹനമില്ലാതായിട്ട് ഒരു വര്‍ഷമായി. സംശയം തോന്നിയ വാഹനങ്ങളെ കുറിച്ച് തൊട്ടടുത്ത ഓഫിസുകളില്‍ അറിയിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് എക്സൈസില്‍ പത്തുശതമാനം വനിതകളെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇതാകട്ടെ, നിലവിലുള്ള സ്റ്റാഫ് പാറ്റേണില്‍ വര്‍ധനവരുത്താതെയാണ് നടപ്പാക്കിയത്. ആറു പൊലീസ് സ്റ്റേഷന്‍ നിലനില്‍ക്കുന്നിടത്ത് ഒരു എക്സൈസ് റെയ്ഞ്ച് ഓഫിസാണുള്ളത്. അങ്ങനെ വരുമ്പോള്‍ 250 പൊലീസുകാരുള്ളിടത്ത് 15 എക്സൈസ് ജീവനക്കാര്‍ മാത്രമാണുള്ളത്. ഒരു താലൂക്കില്‍ ഒരു എക്സൈസ് സര്‍ക്കിള്‍ ഓഫിസ് വേണമെന്നാണ് നിയമം. എന്നാല്‍, പുതുതായി രൂപവത്കരിച്ച താലൂക്കുകളില്‍ സി.ഐ ഓഫിസ് ഇല്ല. 2012ല്‍ അഡീഷനല്‍ എക്സൈസ് കമീഷണര്‍ കെ. രാധാകൃഷ്ണന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 27,000 ജീവനക്കാരുടെ കുറവുണ്ടെന്നാണ് കണ്ടത്തെിയത്. പുതുതായി 35 റെയ്ഞ്ച് ഓഫിസര്‍മാരെ നിയമിക്കണമെന്നും, വനിത സിവില്‍ ഓഫിസര്‍മാരെ നിയമിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതില്‍ വനിതാ സിവില്‍ ഓഫിസര്‍മാരെ നിയമിച്ചെങ്കിലും ആവശ്യമായ സൗകര്യം ഒരുക്കിയിട്ടില്ല. മിക്ക ഓഫിസുകളും വാടക കെട്ടിടത്തിലാണ്. ഇത്, ജീവനക്കാര്‍ക്കിടയില്‍ കടുത്ത മാനസിക പിരിമുറുക്കത്തിനുവരെ കാരണമാവുന്നുണ്ടെന്ന് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.