വില്യാപ്പള്ളിയില്‍ 600 കിലോ സ്ഫോടകവസ്തു പിടികൂടി

വില്യാപ്പള്ളി: വില്യാപ്പള്ളി വലിയമലയില്‍ വന്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി. വടകര ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് 600 കിലോ സ്ഫോടകവസ്തു ശേഖരം പിടികൂടിയത്. നിയമവിരുദ്ധമായി വെടിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടത്തെിയത്. സ്പെഷല്‍ സ്ക്വാഡിനു പുറമെ ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവര്‍ ചേര്‍ന്നു ശനിയാഴ്ച രാവിലെ നടത്തിയ പരിശോധന മണിക്കൂറുകള്‍ നീണ്ടു. പൊട്ടാസ്യം നൈട്രേറ്റ്, സള്‍ഫര്‍, കരിമരുന്ന് എന്നിവയുടെ വന്‍ ശേഖരമാണ് കണ്ടത്തെിയിരിക്കുന്നത്. മടപ്പള്ളിയിലെ രാജീവന്‍െറ ഉടമസ്ഥതയിലുള്ള ഷെഡിലും പുറത്തുമായി സൂക്ഷിച്ച വെടിമരുന്നു ശേഖരം പടക്കനിര്‍മാണത്തിനാണെന്നാണ് കരുതുന്നതെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ അധികൃതര്‍ ജാഗ്രതയിലാണ്. ലൈസന്‍സില്‍ അനുവദിച്ചതിലും കൂടുതല്‍ വെടിമരുന്നു സൂക്ഷിച്ചതായി കണ്ടത്തെിയിട്ടുണ്ട്. വില്യാപ്പള്ളി അമരാവതിയില്‍നിന്ന് ഒരു കി.മീറ്ററിലേറെ അകലെയുള്ള ചെങ്കുത്തായ കുന്നിന്‍മുകളിലാണ് സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഏക്കര്‍ കണക്കിനു വിശാലമായ ഈ പ്രദേശം പൊലീസ് സംഘം അരിച്ചുപെറുക്കി. വടകര എസ്.ഐ ചിത്തരഞ്ജന്‍, ബോംബ് സ്ക്വാഡ് എസ്.ഐ അനില്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ഈ വെടിമരുന്ന് ഉപയോഗിച്ച് ഉഗ്രശേഷിയുള്ള ഏതുതരം സ്ഫോടകവസ്തുവും നിര്‍മിക്കാവുന്നതാണ്. കസ്റ്റഡിയിലെടുത്ത വെടിമരുന്നു ശേഖരം കൊയിലാണ്ടി കീഴരിയൂരിലെ എ.ആര്‍ ക്യാമ്പിലേ ക്കു മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.