നന്മണ്ട: ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ കോളിയോട്മല ആദിവാസി കുടുംബങ്ങള്‍ ആധിയോടെയും ഭീതിയോടെയുമാണ് ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. ഒരക്കുനി മലയിലെ കരിയാണി കരിങ്കല്‍ ക്വാറിയും ക്രഷറുമാണ് അവരെ ഭീതിയിലാഴ്ത്തുന്നത്. കത്തുന്ന വേനല്‍ച്ചൂടിനു പുറമെ ക്രഷറിന്‍െറ പ്രവര്‍ത്തനവും പാറപൊട്ടുന്ന പ്രകമ്പനവും കോളനിവാസികളെ നിത്യരോഗികളാക്കി മാറ്റുന്നു. ശബ്ദമലിനീകരണവും പരിസര മലിനീകരണവും ക്രമാതീതമായി ഉയരുന്നു. ആസ്ത്മ, ചുമ തുടങ്ങി വിവിധതരത്തിലുള്ള അലര്‍ജിരോഗങ്ങള്‍ പിടിപെട്ട് ചക്രശ്വാസം വലിക്കുന്ന ജനതയാണ് ഈ കോളനിയില്‍ കഴിയുന്നത്. 108 കുടുംബങ്ങളാണ് വരാന്‍ പോകുന്ന വിപത്തിനെക്കുറിച്ച് വേവലാതിപ്പെടുന്നത്. ജീവിക്കാനുള്ള അവകാശം അനുവദിച്ചുകിട്ടുന്നതിനായി ഭരണസിരാകേന്ദ്രങ്ങളില്‍ മുട്ടാത്ത വാതിലുകളില്ല. കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നത് എരമംഗലം ഒരക്കുനി മലയിലാണെങ്കിലും അതിന്‍െറ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് അതിര്‍ത്തിപ്രദേശമായ നന്മണ്ട പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങളാണ്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചുവന്നിരുന്ന ക്വാറിക്ക് തെരഞ്ഞെടുപ്പിന്‍െറ മറവില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് കോളനിയിലെ ഊരുമൂപ്പന്‍ പൂളയില്‍ ബാലന്‍ പറയുന്നത്. കോളനിവാസികളില്‍ ഭൂരിഭാഗവും സി.പി.എം അനുഭാവികളാണ്. ബാലുശ്ശേരി പഞ്ചായത്ത് ഭരിക്കുന്നതാവട്ടെ സി.പി.എമ്മും. ജില്ലാകലക്ടറുടെ സ്റ്റോപ് മെമ്മോ കേവലം ആറുമണിക്കൂര്‍ മാത്രമേ നിലനിന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.