കൊയിലാണ്ടി: പട്ടണത്തിലെ ശുദ്ധജല വിതരണം മുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ട്. വെള്ളത്തില്‍ അമോണിയയുടെ അംശം കണ്ടത്തെിയതിനെതുടര്‍ന്നായിരുന്നു നിര്‍ത്തിവെച്ചത്. ഇത് പുന$സ്ഥാപിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് പിന്നീട് ഒരു ശ്രമവും ഉണ്ടായില്ല. ദേശീയപാത, സംസ്ഥാന പാത, മാര്‍ക്കറ്റ് റോഡ്, പൊലീസ് സ്റ്റേഷന്‍ റോഡ് എന്നിവയുടെ വശങ്ങളിലായി നിരവധി പൊതുടാപ്പുകള്‍ ഉണ്ടായിരുന്നു. പട്ടണത്തില്‍ എത്തുന്നവര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ഏറെ ഗുണംചെയ്ത ഇവയെല്ലാം പിന്നീട് നശിച്ചു. വെള്ളത്തിലെ അമോണിയ ഒഴിവാക്കുന്നതിനു പകരം വെള്ളവിതരണം പൂര്‍ണമായും നിര്‍ത്തിയ അധികൃതരുടെ നടപടിയാണ് പ്രശ്നം രൂക്ഷമാക്കിയത്. അന്ന് ഗ്രാമപഞ്ചായത്തായിരുന്നു. ഇപ്പോള്‍ 20 വര്‍ഷമായി നഗരസഭയാണ്. എന്നിട്ടും കുടിവെള്ള പ്രശ്നം പരിഹാരമാവാതെ കിടക്കുന്നു. അതിനിടെ സൂനാമി ഫണ്ട് ഉപയോഗിച്ച് നഗരസഭ പുതിയ ബസ്സ്റ്റാന്‍ഡിനു പിന്‍വശം കിണറും ടാങ്കും നിര്‍മിച്ച് തീരദേശത്തേക്ക് കുടിവെള്ള വിതരണം നടത്തിയെങ്കിലും ചളിവെള്ളമായതിനാല്‍ അതും നിര്‍ത്തി. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കിണറും ടാങ്കും അനാഥമായി കിടക്കുന്നു. തീരദേശവും കുടിവെള്ളക്ഷാമത്തിന്‍െറ പിടിയിലാണ്. ഇവിടെ കിണറുകളില്‍ വെള്ളമുണ്ടെങ്കിലും ഉപ്പുകൂടുതലായതിനാല്‍ ഉപയോഗിക്കാന്‍ പറ്റുന്നില്ല. മേഖലയില്‍ കുടിവെള്ളം വന്‍ പ്രശ്നമായി മാറുകയാണ്. അധികൃതരാവട്ടെ, ഇവ പരിഹരിക്കാന്‍ ശ്രമിക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.