കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമായി ദേശീയ-സംസ്ഥാനനേതാക്കള്‍ ജില്ലയിലത്തെും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ എത്തുമെന്നാണ് വിവരം. കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി ദേശീയ നേതാക്കള്‍ ജില്ലയിലുണ്ടാവും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ശനിയാഴ്ച ജില്ലയിലത്തെും. രാവിലെ 10ന് വടകര മണിയൂര്‍ തുറശ്ശേരിമുക്കിലാണ് ആദ്യപരിപാടി. വൈകീട്ട് നാലിന് പേരാമ്പ്രയിലും ആറിന് കോഴിക്കോട് മുതലക്കുളത്തും നടക്കുന്ന എല്‍.ഡി.എഫ് പൊതുയോഗങ്ങളില്‍ വി.എസ് സംസാരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ടുതവണ ജില്ലയിലത്തെിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിങ്കളാഴ്ച വീണ്ടും ജില്ലയിലത്തെും. രാവിലെ 11ന് കുന്ദമംഗലം, രണ്ടരക്ക് ഓമശ്ശേരി, മൂന്നിന് നടുവണ്ണൂര്‍, ആറിന് കൊയിലാണ്ടി, എട്ടിന് കോഴിക്കോട് സൗത്, ഒമ്പതിന് രാമനാട്ടുകര എന്നിങ്ങനെയാണ് പരിപാടികള്‍. ഞായറാഴ്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ജില്ലയിലുണ്ടാവും. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് പുരോഗമന കലാസാഹിത്യ സംഘവും കേളു ഏട്ടന്‍ പഠനഗവേഷണ കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ അദ്ദേഹം ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് എകരൂലിലും ആറിന് പുതുപ്പാടിയിലും പൊതുയോഗങ്ങളില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ പത്തരക്ക് ഫറോക്കില്‍ ചേരുന്ന ജനസദസ്സില്‍ മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കും. രണ്ടു മണിയോടെ ചേമഞ്ചേരിയിലെ കുടുംബസംഗമം, രണ്ടരക്ക് ചെങ്ങോട്ടുകാവിലെ കുടുംബസംഗമം, 3.30ന് ഉള്ള്യേരി, 4.30ന് നരിക്കുനി, 5.30ന് മുക്കം, 6.30ന് പെരുമണ്ണ, 7.30ന് കിണാശ്ശേരി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും അദ്ദേഹം സംബന്ധിക്കും. 25ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലയിലുണ്ട്. ആറിന് കുറ്റ്യാടിയിലാണ് പരിപാടി. 30ന് വൈകീട്ട് നാലിന് ബാലുശ്ശേരി, ആറിന് ഒഞ്ചിയം എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും ഇദ്ദേഹം പങ്കെടുക്കും. മേയ് രണ്ടിനാണ് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ എത്തുക. 10ന് നാദാപുരം, നാലിന് പയ്യോളി, ആറിന് മാത്തോട്ടം എന്നിങ്ങനെയാണ് പരിപാടികള്‍. മേയ് മൂന്നിന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ജില്ലയിലത്തെും. മേയ് 12ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറും ജില്ലയിലുണ്ടാവും. മേയ് നാലിന് കാനം രാജേന്ദ്രന്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി, സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റ് സുഭാഷിണി അലി എന്നിവരും ജില്ലയിലത്തെും. ഇവരുടെ തീയതി പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ തീയതികള്‍ ലഭിച്ചിട്ടില്ളെന്ന് ബി.ജെ.പി ജില്ലാ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.