കൊടുവള്ളി: കൊടുവള്ളി ടൗണില്‍ റെഡിമെയ്ഡ് വസ്ത്രവ്യാപാര കടക്ക് തീപിടിച്ച് മുക്കാല്‍ കോടിയുടെ വസ്തുക്കള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 1.45ഓടെയാണ് സംഭവം. കരുവന്‍പൊയില്‍ സ്വദേശി ടി.പി. അര്‍ഷാദിന്‍െറ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടണ്‍പ്ളസ് വസ്ത്രക്കടയാണ് കത്തിനശിച്ചത്. ജുമുഅ നമസ്കാരം കഴിഞ്ഞ് ഒന്നരയോടെ കട തുറന്നതായിരുന്നു. 1.45ഓടെ കടയുടെ ഉള്‍ഭാഗത്തുനിന്നും പുകയുയരുന്നത് കണ്ട് കടയിലെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് തീപടര്‍ന്നുപിടിക്കുന്നത് കണ്ടത്തെിയത്. സമീപത്തെ കടക്കാരെ വിളിച്ചുവരുത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമാക്കാനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിലും പൊലീസിലും വിവരമറിയിച്ചു. കൊടുവള്ളി പൊലീസും നരിക്കുനി, മുക്കം, വെള്ളിമാട്കുന്ന്, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്നത്തെിയ എട്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് സംഘവും കച്ചവടക്കാരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് ഒന്നരമണിക്കൂറോളം ശ്രമിച്ചാണ് തീ പൂര്‍ണമായും അണച്ചത്. ഫര്‍ണിച്ചറുകളും വസ്ത്രങ്ങളും ഇലക്ട്രിക് ഉപകരണമുള്‍പ്പെടെയുള്ളവ കത്തിനശിച്ചിട്ടുണ്ട്. കത്തിയ കടയോട് ചേര്‍ന്ന് തയ്യല്‍കടയും റെഡിമെയ്ഡ് വസ്ത്രക്കടകളും ഫ്ളക്സ് പ്രിന്‍റിങ് കേന്ദ്രവും കമ്പ്യൂട്ടര്‍ വില്‍പന കടയുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലേക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. കടകളില്‍നിന്നെല്ലാം വസ്തുക്കള്‍ കച്ചവടക്കാരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് എടുത്തുമാറ്റുകയായിരുന്നു. കടയില്‍ സ്ഥാപിച്ച ഇന്‍വര്‍ട്ടറില്‍നിന്നുമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമെന്നാണ് സംശയിക്കുന്നത്. വിഷു, വിവാഹം ആഘോഷങ്ങള്‍ക്കായി കൂടുതല്‍ വസ്ത്രങ്ങള്‍ കടയില്‍ സ്റ്റോക് ചെയ്തിരുന്നു. ഇവ കത്തിനശിച്ചതാണ് കൂടുതല്‍ തുകയുടെ നഷ്ടത്തിന് കാരണമെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.