കോഴിക്കോട്: കുറ്റിച്ചിറ നവീകരണത്തിന്‍െറ ഭാഗമായി കുളം ചളികോരി വൃത്തിയാക്കലാരംഭിച്ചു. വെള്ളം വറ്റിച്ചപ്പോള്‍ കുളത്തില്‍നിന്ന് മത്സ്യം ധാരാളം കിട്ടിത്തുടങ്ങി. കടക എന്ന് നാട്ടുകാര്‍ വിളിക്കുന്ന മീനിന് പരിസരവാസികള്‍ക്കിടയില്‍ പ്രിയം കുറവായതിനാല്‍ മാര്‍ക്കറ്റില്‍ വില്‍പനക്ക് കൊണ്ടുപോവുകയാണ്. വൃത്തിയാക്കല്‍ ശനിയാഴ്ചയും തുടരും. നവീകരണത്തിന്‍െറ ഭാഗമായി പടിഞ്ഞാറുഭാഗം സംരക്ഷണഭിത്തി കെട്ടല്‍ നേരത്തെ ആരംഭിച്ചിരുന്നു. 40 ലക്ഷം ചെലവില്‍ ജലസേചനവകുപ്പ് ഫണ്ടുപയോഗിച്ചാണ് ഭിത്തിനിര്‍മാണം. നിര്‍മാണത്തിനുശേഷം കുളം ചളികോരി വൃത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും പണി വൈകുമെന്നതിനാല്‍ വേനല്‍ തീരുംമുമ്പുതന്നെ കുളം വൃത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. 129 മീറ്റര്‍ ഭാഗത്താണ് മതില്‍കെട്ടുന്നത്. നിലവിലുള്ള കല്ലുകളെടുത്തുമാറ്റി ഫൗണ്ടേഷന്‍ സ്ഥാപിക്കുന്ന പണിയാണിപ്പോള്‍ നടക്കുന്നത്. 42 ലക്ഷം ചെലവഴിച്ച് പുനരുദ്ധരിച്ച് സൗന്ദര്യവത്കരിച്ച കിഴക്കുഭാഗം കുളക്കടവ് കഴിഞ്ഞദിവസമാണ് ഉദ്ഘാടനം ചെയ്തത്. വിനോദ സഞ്ചാരവകുപ്പ് ഫണ്ടുപയോഗിച്ചാണ് മോടിപിടിപ്പിച്ചത്. കുളം വൃത്തിയാക്കി കുടിവെള്ള സ്രോതസ്സാക്കി മാറ്റണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.