പേരാമ്പ്ര: മകള്‍ ഡോക്ടറായി നാട്ടിലേക്കുവരുന്നതും പ്രതീക്ഷിച്ച് നിന്നവര്‍ക്ക് മുന്നിലേക്ക് അവളുടെ ചേതനയറ്റ ശരീരവുമായി വരേണ്ടിവന്ന ഈ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ക്ക് വാക്കുകളില്ലാതായി. വാല്യക്കോട് കെ.കെ. ചന്ദ്രന്‍ മാഷിനും അനിത ടീച്ചര്‍ക്കും മകള്‍ നിലീനയില്‍ അത്രയേറെ പ്രതീക്ഷയായിരുന്നു. ചെറുപ്പത്തിലെ പഠിക്കാന്‍ മിടുക്കിയായ നിലീനയെ ബി.ഡി.എസിന് ബംഗളൂരുവിലെ തുംകുരു സിദ്ധാര്‍ഥ ഡെന്‍റല്‍ കോളജില്‍ ചേര്‍ക്കുകയായിരുന്നു. ബി.ഡി.എസ് പൂര്‍ത്തിയാക്കിയ നിലീന എം.ഡി.എസും എടുക്കണമെന്ന് പറഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ എതിര്‍ത്തില്ല. കോഴ്സ് കഴിയാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഈ യുവ ഡോക്ടറെ തേടി മരണമത്തെിയത്. മാര്‍ച്ച് 23ന് കോളജ് ഹോസ്റ്റലില്‍നിന്ന് സ്കൂട്ടറില്‍ ലൈബ്രറിയിലേക്ക് പോകുമ്പോള്‍ മറ്റൊരു വിദ്യാര്‍ഥി അമിതവേഗത്തില്‍ വന്ന് നിലീനയുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ നിലീന 20 ദിവസമാണ് ബംഗളൂരു രാമയ്യ ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞത്. അഞ്ചു വര്‍ഷം കോളജിലെ വിദ്യാര്‍ഥിനിയായിട്ടും കോളജ് കാമ്പസില്‍ അപകടമരണം സംഭവിച്ചിട്ട് കോളജ് അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ രക്ഷിതാക്കള്‍ക്കടക്കം പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.