കൊടുവള്ളി: കൊടുവള്ളി നഗരസഭ ബസ്സ്റ്റാന്‍ഡിലെ ഇരിപ്പിടങ്ങള്‍ തകര്‍ന്നു. നിരവധി യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റാന്‍ഡില്‍ സ്ത്രീകളും പ്രായംകൂടിയവരും ഉള്‍പ്പെടെയുള്ളവര്‍ മഴയും വെയിലുമെല്ലാം ഏറ്റ് നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. മുന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 2012ല്‍ സ്റ്റാന്‍ഡില്‍ പരസ്യം സ്ഥാപിക്കാന്‍ സ്വകാര്യ പരസ്യ കമ്പനിക്ക് അനുമതി നല്‍കിയിരുന്നു. സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് മതിയായ ഇരിപ്പിടങ്ങള്‍ ഒരുക്കിനല്‍കുകയും യഥാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താമെന്നുമുള്‍പ്പെടെ കരാര്‍ വ്യവസ്ഥയിലായിരുന്നു കമ്പനിക്ക് അനുമതി നല്‍കിയത്. എന്നാല്‍, കമ്പനി യാത്രക്കാര്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കിയെങ്കിലും യഥാസമയങ്ങളില്‍ ഇവ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തയാറാവാത്തതിനാല്‍ ഇവ തകര്‍ന്ന് ഉപയോഗ്യമല്ലാതായ നിലയിലാണ്. കരാര്‍ വ്യവസ്ഥകള്‍ കമ്പ നി പാലിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ലാതെ പോയതും ഇരിപ്പിടങ്ങളുടെ തകര്‍ച്ചക്ക് കാരണമായി. ബസ്സ്റ്റാന്‍ഡില്‍ നഗരസഭ കെട്ടിടത്തിന്‍െറ വരാന്തയിലും ഇതിന്‍െറ എതിര്‍വശത്തുമാണ് ഇരിപ്പിടങ്ങള്‍ പണിതത്. നഗരസഭാ വരാന്തയില്‍ സ്ഥാപിച്ചത് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മറുവശത്തുള്ളത് തകര്‍ന്നിരുന്നെങ്കിലും ഇരിമ്പിന്‍െറ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. രാത്രി സ്റ്റാന്‍ഡില്‍ തമ്പടിക്കുന്ന സാമൂഹിക വിരുദ്ധരുടെ തേര്‍വാഴ്ചയും ഇരിപ്പിടങ്ങള്‍ തകരാന്‍ കാരണമാക്കിയതായി പറയുന്നു. സ്റ്റാന്‍ഡിലെ അനധികൃത കൈയേറ്റങ്ങള്‍ തടഞ്ഞും പൊളിച്ചുമാറ്റിയും മഴയും വെയിലുമേല്‍ക്കാത്ത രീതിയില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കി നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.