കോഴിക്കോട്: കോട്ടപ്പറമ്പ് ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ടര്‍മാര്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ടൗണ്‍ ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെയും കോട്ടപ്പറമ്പ് ഹോസ്പിറ്റല്‍ സൂപ്രണ്ടിനെയും ഉപരോധിച്ചു. ജില്ലയിലെ പ്രധാനപ്പെട്ട ആശുപത്രിയായ കോട്ടപ്പറമ്പ് ആശുപത്രിയില്‍ ഒരാഴ്ചയായി അനസ്തേഷ്യ ഡോക്ടറില്ലാത്ത സാഹചര്യമാണ്. ഇതിന്‍െറ ഭാഗമായി പ്രസവത്തിനായി വരുന്ന രോഗികളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പ്രതിഷേധം നടക്കുന്നതറിഞ്ഞ് ഡി.എം.ഒ ഹോസ്പിറ്റലില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു ഡി.എം.ഒയെ ഉപരോധിച്ചത്. 2012 മുതല്‍ വേണ്ടത്ര അനസ്തേഷ്യ ഡോക്ടര്‍മാരില്ളെന്ന് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സര്‍ക്കാര്‍ നിയമനം നടത്താന്‍ തയാറായില്ല. പ്രതിഷേധത്തിന്‍െറ ഭാഗമായി രണ്ടു ദിവസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് രേഖാമൂലം അറിയിച്ചതിനാല്‍ സമരം അവസാനിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം പി. ഷിജിത്ത്, ജില്ലാ കമ്മിറ്റിയംഗം മാസിന്‍ റഹ്മാന്‍, ബ്ളോക് സെക്രട്ടറി അരുണ്‍, പിങ്കി പ്രമോദ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. അനസ്തേഷ്യ ഡോക്ടര്‍മാരുടെ രണ്ടു തസ്തികയാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ഇതില്‍ ഒരു ഡോക്ടര്‍ ഈ മാസം നാലു മുതല്‍ അവധിയില്‍ പ്രവേശിച്ചു. മറ്റൊരു ഡോക്ടര്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ പഠനാവശ്യാര്‍ഥം അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ശസ്ത്രക്രിയ ആവശ്യമുള്ള ഗര്‍ഭിണികളെ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചത്. ആദ്യത്തെ ഡോക്ടര്‍ ലീവില്‍ പോയതിനത്തെുടര്‍ന്ന് വളയം സി.എച്ച്.സിയിലുള്ള ഒരു ഡോക്ടറെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിരുന്നു. പക്ഷേ, ആ ഡോക്ടറും ലീവെടുത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ദിവസവും ചുരുങ്ങിയത് നാലു ശസ്ത്രക്രിയകള്‍ ആശുപത്രിയില്‍ നടക്കാറുണ്ട്. ഇതിനു പുറമെ രണ്ടോ മൂന്നോ അടിയന്തര ശസ്ത്രക്രിയകളും നടക്കാറുണ്ട്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് നാല് അനസ്തേഷ്യ ഡോക്ടര്‍മാരെങ്കിലും വേണം. ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.