കോഴിക്കോട്: ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അവസാനചിത്രം വ്യക്തമായി. പാര്‍ട്ടി മത്സരിക്കുന്ന അഞ്ചു സീറ്റുകളില്‍ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് സോണിയ ഗാന്ധി അധ്യക്ഷയായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചതോടെയാണിത്. അവസാനലിസ്റ്റ് കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കോഴിക്കോട് നോര്‍ത്തില്‍ നഗരസഭാ കൗണ്‍സിലറും കെ.പി.സി.സി ജന. സെക്രട്ടറിയുമായ അഡ്വ. പി.എം. സുരേഷ് ബാബു മത്സരിക്കാനാണ് തീരുമാനം. കുന്ദമംഗലത്ത് കെ.പി.സി.സി മുന്‍ ജന. സെക്രട്ടറി ടി. സിദ്ദീഖും കൊയിലാണ്ടിയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനും മത്സരിക്കും. ബേപ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി ആദം മുല്‍സി, നാദാപുരത്ത് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ മ ത്സരിക്കും. കുന്ദമംഗലത്ത് ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവായിരിക്കും മത്സരിക്കുകയെന്ന ധാരണ പരന്നതിനിടെയാണ് സിദ്ദീഖിന്‍െറ പേര് വന്നിരിക്കുന്നത്. അബു പ്രചാരണത്തിനുവരെ ഇറങ്ങിയിരുന്നു. സുരേഷ് ബാബു വരുന്നതോടെ മേയറും പ്രതിപക്ഷനേതാവും മത്സരരംഗത്തത്തെുമെന്ന് ഉറപ്പായി. മേയര്‍ വി.കെ.സി. മമ്മദ്കോയ ബേപ്പൂരില്‍നിന്നാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.