അനധികൃത ചെങ്കല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു

കോഴിക്കോട്: ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ പൂളക്കോട് വില്ളേജില്‍ കൂഴക്കോട് എ.യു.പി സ്കൂളിന് സമീപം അനധികൃതമായി പ്രവര്‍ത്തിച്ചു വരുകയായിരുന്ന ചെങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം ജില്ലാ ഭരണകൂടം നിര്‍ത്തിവെപ്പിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വ്യാപകമാകുന്ന കുന്നിടിക്കലും വയല്‍ നികത്തലും അനധികൃത ചെമ്മണ്ണ് ഖനനം, ചെങ്കല്‍ ഖനനം, മണല്‍ ഖനനം, അനധികൃത ക്വാറി പ്രവര്‍ത്തനം എന്നിവ തടയുന്നതിനായി ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം രൂപവത്കൃതമായ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു നടപടി. സംഭവസ്ഥലത്തു നിന്ന് മൂന്ന് ലോറികള്‍ കസ്റ്റഡിയിലെടുത്തു. ചെമ്പകശ്ശേരി ഇല്ലത്ത് രാമന്‍ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള തപ്പെറമ്പ് എന്ന സ്ഥലത്ത് മൂന്ന് ഏക്കറോളം വിസ്തൃതിയുള്ള പ്രദേശത്താണ് അനധികൃത ക്വാറി പ്രവര്‍ത്തിച്ചിരുന്നത്. സബ് കലക്ടറുടെ നിര്‍ദേശപ്രകാരം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്താനുളള സ്റ്റോപ് മെമ്മോ വില്ളേജ് ഓഫീസര്‍ നല്‍കുകയായിരുന്നു. സ്ക്വാഡ് പ്രവര്‍ത്തനം വരുംദിവസങ്ങളില്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.