കോഴിക്കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലത്തെിനില്‍ക്കെ ഗവണ്‍മെന്‍റിന്‍െറ വികസനനേട്ടങ്ങള്‍ വോട്ടര്‍മാരെ ഓര്‍മപ്പെടുത്താന്‍ സര്‍ക്കാര്‍വിലാസം സാംസ്കാരികയാത്ര തുടങ്ങി. വിവിധ മേഖലകളില്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയതും ആവിഷ്കരിച്ചതുമായ വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് വികസന-സാംസ്കാരിക യാത്ര ആരംഭിച്ചത്. മൊബൈല്‍ എക്സിബിഷന്‍ ബസ്, എല്‍.ഇ.ഡി വാള്‍ പ്രദര്‍ശനം, സംഗീതശില്‍പം പി.ആര്‍.ഡി പ്രസിദ്ധീകരണ വിതരണം എന്നിവയടങ്ങിയതാണ് സാംസ്കാരികയാത്ര. ജില്ലയിലെ പര്യടനം രാമനാട്ടുകര ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.സി. ഹംസക്കോയ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ കെ. അസീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, അസിസ്റ്റന്‍റ് എഡിറ്റര്‍ കെ. നീന, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ്, എം.കെ. ഭവ്യ, കെ.സി. രാജന്‍ എന്നിവര്‍ സംബന്ധിച്ചു. ജാഥ ഫറോക്ക്, മാനാഞ്ചിറ, കോഴിക്കോട് കടപ്പുറം എന്നിവിടങ്ങളില്‍ പരിപാടി അവതരിപ്പിച്ചു. വികസന സാംസ്കാരികയാത്ര തിങ്കളാഴ്ച രാവിലെ 10ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരം,12ന് കുന്ദമംഗലം, മൂന്നിന് മുക്കം, 4.30ന് ഓമശ്ശേരി, ആറിന് കൊടുവള്ളി, 7.30ന് താമരശ്ശേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.