മുക്കം: വില്ളേജ് ഓഫിസിന് സമീപത്തുനിന്ന് തത്തകളെ വില്‍ക്കുകയായിരുന്ന സംഘത്തെ വനംവകുപ്പ് അതികൃതര്‍ പിടികൂടി. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബൈക്കില്‍ ഘടിപ്പിച്ച പ്രത്യേക കൂടിലിട്ടായിരുന്നു വില്‍പന. ഇവരുടെ പക്കല്‍നിന്ന് 12 തത്തകളെയും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി അബ്ദുല്‍ റഷീദ് (33) തമിഴ്നാട് സ്വദേശി സത്യന്‍ (32) എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന സംരക്ഷിതവിഭാഗത്തില്‍ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുന്ന പാരക്കീറ്റ് വിഭാഗത്തിലെ തത്തകളാണിവയെന്ന് അധികൃതര്‍ പറഞ്ഞു. വൈല്‍ഡ് ലൈഫ് ആക്ടിലെ സെക്ഷന്‍ 32 പ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു. ഇവരെ തിങ്കളാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. മാസങ്ങളായി ഇവര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ തത്തകളെ വന്‍തോതില്‍ പിടികൂടി വില്‍പന നടത്തിവരുകയായിരുന്നു. ഒരു തത്തയുടെ വില 400 രൂപയായിരുന്നു. പ്രത്യേക തരത്തിലുള്ള പശകളും വലയും ഉപയോഗിച്ച് തത്തകളെ കൂട്ടത്തോടെ പിടികൂടുകയാണ് ഇരുടെ രീതി. ഇവരുടെ സംഘത്തിലെ മറ്റ് ആളുകള്‍ക്കായും അന്വേഷണം നടക്കുന്നുണ്ട്. താമരശ്ശേരി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ രാജീവ്കുമാര്‍, ഫോറസ്റ്റര്‍ രാജീവന്‍, ബീറ്റ് ഫോറസ്റ്റര്‍മാരായ ജഗദീഷ് ബാബു, മുഹമ്മദ്, ഹുസൈന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.