അങ്കക്കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

നരിക്കുനി: ഒന്നിന് ആയിരം രൂപയോളം വിലയുള്ള രണ്ട് അങ്കക്കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. നരിക്കുനി തിരുവല്ലൂര്‍ മുഹമ്മദിന്‍െറ വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളെയാണ് ഞായറാഴ്ച ഉച്ചയോടെ അഞ്ചു തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. വീട്ടുകാര്‍ അകത്തുള്ളപ്പോഴാണ് വീടിന്‍െറ പരിസരത്തുനിന്ന് തെരുവുനായ്ക്കള്‍ കൂട്ടംചേര്‍ന്ന് ഇവയെ ആക്രമിച്ചത്. നരിക്കുനി അങ്ങാടിയിലെ തെരുവുനായശല്യം ഇപ്പോള്‍ രൂക്ഷമായിരിക്കയാണ്. അങ്ങാടിക്കടുത്ത് വീട്ടുകാര്‍ക്ക് ആട്, കോഴി തുടങ്ങിയവയെ വളര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ്. പകല്‍ അങ്ങാടിക്ക് സമീപത്തെ വീടുകളിലും മറ്റും അക്രമം നടത്തുന്ന നായ്ക്കള്‍ രാത്രിയായാല്‍ കൂട്ടംചേര്‍ന്ന് തെരുവുകള്‍ കീഴടക്കും. പേവിഷബാധ സാധ്യതയുള്ളതിനാല്‍ തെരുവുനായ്ക്കളെ പേടിച്ചാണ് ജനം കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.